Tag: kerala police

സിഗ് സാഗ് വരകള്‍ റോഡില്‍ എന്തിനാണ്..? ഉത്തരവുമായി കേരള പൊലീസ്

റോഡുകളില്‍ മഞ്ഞവരയും വെള്ളവരയും ഒക്കെ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതുതായി കാണപ്പെട്ട സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന ചോദ്യം പലരുടെയും മനസില്‍ ഉയര്‍ന്നു. സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന് ചോദ്യത്തിന് ഉത്തരം വിവരിച്ച് കേരള പൊലീസ്...

അമിത പ്രകാശമുള്ള ലൈറ്റുകള്‍; രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യും; ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടിയുമായി കേരള പൊലീസ്‌

വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു...

ന്യൂയോര്‍ക്ക് പോലീസിനെയും കടത്തിവെട്ടി കേരള പൊലീസ്; അംഗീകാരം മുഖ്യമന്ത്രിക്ക് കൈമാറും

പൊലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇനി കേരളെ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക്...

അയപ്പദര്‍ശനത്തിന് യതീഷ് ചന്ദ്ര എത്തിയപ്പോള്‍ സംഭവിച്ചത്

സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടെ അയ്യപ്പ ദര്‍ശനത്തിന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര അയ്യപ്പ ദര്‍ശനം നടത്തി. സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പാണ് തൊഴാന്‍ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ്...

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ നീക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍...

കീഴ്വഴക്കങ്ങള്‍ മാറ്റുന്നു…!! സ്വാമി ശരണം വേണ്ട, സര്‍ എന്നു തന്നെ വിളിക്കണം; കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം

തിരുവനന്തപുരം : യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസ്, കീഴ്വഴക്കങ്ങള്‍ മാറ്റുന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറുമോ അതുപോലെ സജ്ജമായി നില്‍ക്കാനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സോപാനത്തിനു താഴെ യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം....

ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ്

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കാന്‍ പൊലീസ് . അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. തൊപ്പിയും ബെല്‍റ്റും ഷര്‍ട്ടും ഇന്‍സേര്‍ട്ടും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. സോപാനത്ത് ഒഴികെ മുഴുവന്‍ സമയത്തും ഡ്യൂട്ടിയിലുള്ളവര്‍ യൂണിഫോം ധരിക്കണം. എല്ലാവരുടെയും കൈയ്യില്‍ ലാത്തിയും സുരക്ഷ സംവിധാനങ്ങളും...

മണ്ഡപൂജ; ശബരിമലയില്‍ പോലീസിനെ വിന്യസിച്ചു തുടങ്ങി

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നിലയ്ക്കലിലെത്തും. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍...
Advertismentspot_img

Most Popular