Tag: k.c. venugopal

ആരെയും ആക്രമിക്കുന്നത് ശരിയല്ല; നടന്റെ വാഹനം അടിച്ചുതകര്‍ത്തത് പാര്‍ട്ടി അന്വേഷിക്കും – വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്. അന്വേഷിക്കുകതന്നെ...

കെ.സി. വേണുഗോപാലിന് വോട്ടുചെയ്ത സിപിഎം എംഎല്‍എയ്ക്ക് ഒരുവര്‍ഷത്തേക്ക്‌ സസ്‌പെന്‍ഷന്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാലിന് വോട്ടുചെയ്തതിന്റെ പേരില്‍ സിപിഎം നടപടി. രാജസ്ഥാനിലെ പാര്‍ട്ടി എംഎല്‍എ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി ജയിക്കുമെങ്കില്‍ മാത്രം കോണ്‍ഗ്രസിന് വോട്ടുചെയ്യാനായിരുന്നു സിപിഎം നിര്‍ദേശം. കെ.സി.വേണുഗോപാലിന് അനായാസജയം ഉറപ്പായിട്ടും ബല്‍വാന്‍ പൂനിയ വോട്ടുചെയ്തു. രാജസ്ഥാനിലെ ഭാദ്ര...

കെ.സി. വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കെ.സി. വേണുഗോപാല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു ബി.ജെ.പി. സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ് വേണുഗോപാല്‍. 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ്...

സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ.സി വേണുഗോപാല്‍

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ തിരക്കുകള്‍ക്കിടയില്‍ മത്സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോടുള്ള നീതികേടാണെന്നും അതിനാലാണ് മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ദിവസം വരാനിരിക്കെയാണിത്. വേണുഗോപാലിന്റെ പിന്‍മാറ്റം ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. കഴിഞ്ഞ രണ്ട്...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും ; വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

ജയ്പൂര്‍: കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ലീഡ്. വിജയസൂചന പുറത്തുവന്നതോടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി...

കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: സോളാര്‍ കേസില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുന്നത്. കെ.സി വേണുഗോപാലിനെതിരായ പീഡനപരാതിയിലാണ് മൊഴി നല്‍കുന്നത്.

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്; കെ.സി. വേണുഗോപാലിന് എതിരേ ബലാത്സംഗത്തിന് കേസ്; സരിതയുടെ പുതിയ പരാതിയില്‍ മറ്റുനേതാക്കള്‍ക്കെതിരേയും വൈകാതെ കേസെടുക്കും

തിരുവനന്തപുരം: സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും...
Advertismentspot_img

Most Popular