Tag: jesna

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. കോട്ടയം...

രണ്ട് വര്‍ഷം മുന്‍പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; ഉടന്‍ നാട്ടിലെത്തിക്കും

രണ്ടുവര്‍ഷം മുമ്പു കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായി സൂചന. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്‌നയെ ഉടന്‍ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പിതൃസഹോദരിയുടെ...

പോലീസ് അനേഷണം ഇഴയുന്നു; ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം

കാഞ്ഞിരപ്പള്ളി : ജെസ്‌നയുടെ തിരോധാനത്തിന് ഇന്ന് ആറു മാസമെത്തുന്‌പോള്‍ പോലീസില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രതീക്ഷ കൈവിട്ടുതുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണ്. ജെസ്‌നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയില്‍നിന്നു നിരവധി തവണ...

ജെസ്‌നയുടെ തിരോധാനം; അന്വേഷണം ആറ് യുവാക്കളിലേക്ക്; ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് പൊലീസിന് ലഭിച്ചത്

കൊച്ചി: പൊലീസിനെ വട്ടംചുറ്റിച്ച അന്വേഷണമാണ് ജെസ്‌നയുടെ തിരോധാനം. പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ കാണാതായത്. ഇപ്പോള്‍ ജെസ്‌നയെപ്പറ്റിയുള്ള അന്വേഷണം ആറു യുവാക്കളിലേക്ക് കേന്ദ്രീകരിക്കുന്നതായാണ് സൂചന. മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ സംഘത്തെക്കുറിച്ചുള്ള സൂചന ജെസ്‌നയുടെ ഫോണ്‍ കോളുകളില്‍...

ചുരിദാര്‍ മാറി ജീന്‍സ് ആയി; ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തും; ജെസ്‌നയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍; സിസിടിവി ദൃശ്യങ്ങളില്‍ പ്രതീക്ഷയോടെ പൊലീസ്‌

പത്തനംതിട്ട: കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍.. മാര്‍ച്ച് 22നു വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു....

അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. ‘താന്‍ ജസ്‌നയുടെ കാമുകനല്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന് മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്: കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊച്ചി: കാണാതായ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനായി മലപ്പുറത്ത് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്തെത്തി. തിരോധാനത്തില്‍നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പ്രതികരണവുമായാണ് ജെസ്‌നയുടെ ആണ്‍ സുഹൃത്ത് ഇക്കാര്യം പറഞ്ഞത്.. ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍...

വീടിനടുത്തുള്ള പെട്ടിയില്‍നിന്ന് ജെസ്‌നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

പത്തനംതിട്ട: കാണാതായ ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സൂചന. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന്...

അത് ജെസ്‌നയല്ല; സാമ്യമില്ലെന്ന് സഹോദരന്‍; തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന പ്രാഥമിക നിഗമനം; ഡിഎന്‍എ പരിശോധനയിലേക്ക് പൊലീസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് സഹോദരന്‍ ജെയ്‌സ് പറഞ്ഞു. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും ജെസ്‌ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ജെസിന്റെ പ്രതികരണം വന്നത്....
Advertismentspot_img

Most Popular