Tag: jammu kashmir

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച രാവിലെ 10.30യോടെയായിരുന്നു അപകടം. ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക്...

കാശ്മീര്‍ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെ അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടേത് മാത്രമാണെന്നും അതിന്മേലുള്ള പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദം ഒരിക്കലും അംഗീകരിച്ചു തരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. കാശ്മീരിലെ ജനങ്ങള്‍ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെന്നും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം കാരണം കൂട്ടത്തോടെ അന്ധരാവുകയാണെന്നുമുള്ള...

ബുക്ഹാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖപ്രസംഗം ഇല്ലാതെ പത്രം പുറത്തിറക്കി മാധ്യമങ്ങള്‍

ശ്രീനഗര്‍: റൈസിങ്ങ് കശ്മീര്‍ പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സുജത് ബുക്ഹാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ മാധ്യമങ്ങള്‍ മുഖപ്രസംഗം ഒഴിച്ചിട്ട് പത്രം പുറത്തിറക്കി. പതിറ്റാണ്ടിന് ശേഷമാണ് മുഖപ്രസംഗമില്ലാതെ ജമ്മുവില്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍, കശ്മീര്‍ ഒബ്സര്‍വര്‍ എന്നീ മാധ്യമങ്ങളും ബുക്ഹാരിയുടെ...

ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി; സുരക്ഷ വിലയിരുത്താന്‍ ഉച്ചയ്ക്ക് 2.30ന് ഗവര്‍ണറുടെ യോഗം

ശ്രീനഗര്‍: പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു....

ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം വേര്‍പിരിഞ്ഞു; ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു, രാഷ്ട്രപതി ഭരണത്തിന് സാധ്യത

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്....

കാശ്മീരില്‍ പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും...
Advertismentspot_img

Most Popular