Tag: ipl

ഐപി‌എൽ: ഡൽഹിക്കെതിരെ പഞ്ചാബിന് ടോസ്

ദുബായ്: ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. സ്പിന്നര്‍മാരാണ് ഡല്‍ഹിയുടെ കരുത്തെങ്കില്‍ ക്രിസ് ഗെയിലും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെടുന്നതാണ് കെ.എല്‍.രാഹുല്‍ നയിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര. ഡല്‍ഹിയുടെ...

ഐ.പി.എല്‍ 13-ാം പതിപ്പിന് ഇന്ന് തുടക്കം; ധോനിയെ കളത്തില്‍ കാണാന്‍ പോകുന്നതിന്റെ ആവേശത്തില്‍ ആരാധകര്‍

ദുബായ്: ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റിന് ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളും ആശങ്കകളും മാറ്റിവെച്ച് ഐ.പി.എല്‍ 13-ാം പതിപ്പിന് ശനിയാഴ്ച അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് തുടക്കമാകും. ടൂര്‍ണമെന്റിലെ തന്നെ രണ്ട്...

‘ഗാംഗുലിയെ പുറത്താക്കാൻ ഷാറൂഖ് ഖാൻ പറഞ്ഞു

കൊൽ‌ക്കത്ത ടീമുമായുള്ള ഗാംഗുലിയുടെ പ്രശ്നങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതികരിച്ചിരിക്കുകയാണ് മുതിർന്ന ഗായകൻ അഭിജിത് ഭട്ടാചാര്യ. ദാദയോട് ഷാറൂഖ് ഖാൻ മോശമായാണ് പെരുമാറിയതെന്നാണു ഗായകന്റെ ആരോപണം. സൗരവ് ഗാംഗുലിയുടെ മനോവീര്യം കെടുത്തി. ഷാറൂഖ് ഖാൻ കെകെആർ ഉണ്ടാക്കി, ഗാംഗുലിയെ നീക്കി. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം...

ഐ‌പി‌എല്ലിനു മുന്നോടിയായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി , എയർടെലും , ജിയോയുമായി ചേർന്ന് പ്രവർത്തിക്കും 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പ് കാണാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ . ഈ സന്ദർഭത്തിൽ സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാർ ഇന്ത്യൻ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ശനിയാഴ്ച്ച അറിയിച്ചു. അതിന്റെ ഭാഗമായി ഡിസ്നി...

റോയൽസും പഞ്ചാബും ദുബായിൽ; 3 ഐപിൽ ടീമുകൾ യുഎഇയിൽ എത്തി

ദുബായ് : ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ യുഎഇയിലെത്തി. സെപ്റ്റംബർ 19നു തുടങ്ങുന്ന ലീഗിനായി യുഎഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവ. റോയൽസും പഞ്ചാബും ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ പകൽ ദുബായിലാണ് ഇറങ്ങിയത്. വൈകുന്നേരത്തോടെ കൊൽക്കത്ത...

ഐപിഎല്‍ 2020: മുഖ്യ സ്‌പോണ്‍സറായ ചൈനീസ് കമ്പനി വിവോ പിന്‍വാങ്ങുന്നു

മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ്...

ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഐപിഎല്‍ അങ്കത്തിനൊരുങ്ങി രോഹിത് ശര്‍മ

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുന്നത് ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഇതുവരെ 5 തവണ ഐപിഎല്‍ കിരീടങ്ങളില്‍ രോഹിത് ശര്‍മ ചുംബിച്ചു....

ചൈനീസ് ആക്രമണം: സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുമെന്ന് ബിസിസഐ

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ തല്‍ക്കാലം ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് വിവോ. 'നിലവില്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാല്‍,...
Advertismentspot_img

Most Popular