ഐ‌പി‌എല്ലിനു മുന്നോടിയായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി , എയർടെലും , ജിയോയുമായി ചേർന്ന് പ്രവർത്തിക്കും 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പ് കാണാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ . ഈ സന്ദർഭത്തിൽ സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാർ ഇന്ത്യൻ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ശനിയാഴ്ച്ച അറിയിച്ചു.

അതിന്റെ ഭാഗമായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 12 മാസത്തെ സബ്സ്ക്രിപ്ഷനോടുകൂടിയ ആവേശകരമായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ എയർടെലും ജിയോയും വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ജിയോ, എയർടെൽ റീട്ടെയിൽ സ്റ്റോറുകളിൽ പണമായിട്ടോ ഡിജിറ്റൽ പേയ്മെന്റുകൾ വഴിയോ ആരാധകർക്ക് ഈ പ്ലാനുകൾ ലഭിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.

കഴിഞ്ഞ കുറെ വർഷങ്ങളിലായി, ഐപിഎൽ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കായിക ടൂർണമെന്റായി മാറിയെന്ന് വാൾട്ട് ഡിസ്നി കമ്പനി എപിഎസിയുടെ പ്രസിഡന്റും സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ചെയർമാനുമായ ഉദയ് ശങ്കർ പ്രസ്താവനയിൽ പറഞ്ഞു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം നടക്കുന്ന ഈ ടൂർണമെന്റിന് രാജ്യത്ത് പുതിയ ശുഭാപ്തിവിശ്വാസം ഉണർത്താൻ കഴിയുമെന്നും വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് ഹരം പകരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 19 മുത, എല്ലാ തത്സമയ മാച്ചുകളും നിലവിലുള്ളതും പുതിയതുമായ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി , ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം വരിക്കാർക്ക് മാത്രമേ ലഭ്യമാകുകയുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular