Tag: india
ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ
വാഷിങ്ടണ്‍: ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക. സ്വകാര്യ പങ്കാളിത്തത്തോടെ വിപണികളുടെ കാര്യക്ഷമത കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും....
ഗഗന്‍യാന്‍ വിക്ഷേപണത്തിന് തയാറെടുക്കുന്നു
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തോട് അടുക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടിനെയാണ് പരീക്ഷണ വിക്ഷേപണങ്ങളില്‍ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ വിക്ഷേപണത്തിനുള്ള മാതൃപേടകം തയാറാകുന്നുണ്ട്. മൂന്ന്...
ചൈനയുടെ വാക്‌സിന്‍ പോരാ; പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്സിന്‍ ഉപയോഗിക്കും
ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്
ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന്...
മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി
ഗാന്ധിനഗര്‍: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ മൂന്നെണ്ണം കൂടി ഫ്രാന്‍സ് ഇന്ത്യയിലെത്തിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ ദിവസമാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ചേര്‍ന്നത്.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ...
ഇന്ത്യയ്ക്ക് പൂർണ സൈനിക പിന്തുണ, ഇസ്രയേൽ പ്രഖ്യാപനം പാക്കിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ്?
പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് വേണ്ട പൂർണ സൈനിക പിന്തുണ നൽകുമെന്ന് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക്ക ഉറപ്പു നൽകിയത്. ഏഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ...
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ഇന്ത്യ പുറത്തായി
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന് ആദ്യ ടെസ്റ്റില്‍ വന്‍ തിരിച്ചടി. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് എടുക്കാനായത് 36 റണ്‍സ്. മൂന്ന് ബാറ്റ്‌സ്മാന്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ രണ്ടക്കം കടക്കാന്‍ പോലും ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. അവസാന ബാറ്റ്‌സ്മാന്‍...
ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ചോദ്യം ചെയ്യലിനു ശേഷം ഇന്ത്യ മോചിപ്പിച്ചു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറിയത്. ഡെംചോക് മേഖലയില്‍നിന്നു പിടിയിലായ കോര്‍പറല്‍ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധര്‍ ചോദ്യംചെയ്തതിനു ശേഷമാണ് കൈമാറിയത്.
ഇന്ത്യന്‍ മേഖലയിലേക്ക് അശ്രദ്ധമായി...
പറന്നുയർന്ന യുഎസ് വിമാനം ‘അപ്രത്യക്ഷമായി’, ദക്ഷിണ ചൈനാക്കടലിൽ കണ്ടത് മലേഷ്യൻ വിമാനം!
അമേരിക്കൻ സൈന്യത്തിന്റെ ചാര വിമാനം ദക്ഷിണ ചൈനാക്കടലിൽ രഹസ്യാന്വേഷണത്തിനായി മലേഷ്യൻ വിമാനമായി വേഷംമാറിയെന്ന് കണ്ടെത്തി. സെപ്റ്റംബർ 8 ന് രാവിലെയാണ് സംഭവം. ചൊവ്വാഴ്ച, ഒരു യുഎസ് ചാര വിമാനം ചൈനയുടെ ഹൈനാൻ ദ്വീപിനും പാരസെൽ ദ്വീപുകൾക്കുമിടയിലൂടെ നിരീക്ഷണം നടത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
റഡാറുകളെയും എടിസി സംവിധാനങ്ങളെയും...