Tag: india
തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ആരാണെന്നു ദിവസങ്ങള്‍ക്കുശേഷം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചര്‍ച്ചകള്‍. നിരവധി വിജയങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ രാഹുല്‍...
കേരളത്തിനു തരാന്‍ പണമില്ല; അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യക്കു മോഡി ചന്ദനപ്പെട്ടിയില്‍ സമ്മാനിച്ചത് 20,000 ഡോളറിന്റെ വജ്രം; വിദേശ നേതാവ് നല്‍കുന്ന വിലകൂടിയ സമ്മാനമെന്ന് അമേരിക്ക; അത്താഴ വിരുന്നിന്റെ കഥ ഇങ്ങനെ
വാഷിംഗ്ടണ്‍: വയനാട് ദുരന്തത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്കു സഹായം ലഭിക്കാനായി കേരളം കൈനീട്ടുമ്പോള്‍ ദയയില്ലാതെ നിരസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യക്കു സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സമ്മാനം! 2023 ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണു ജില്‍ ബൈഡന് 20,000...
ഇന്ത്യന്‍ സ്ത്രീകളുടെ കൈയില്‍ 25,000 ടണ്‍ സ്വര്‍ണം! അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ കൂടുതല്‍ മലയാളി സ്ത്രീകളുടെ കൈയില്‍; അഞ്ച് രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യയിലെ കുടുംബങ്ങളുടെ നാലയലത്ത് എത്തില്ല
കൊച്ചി: ഇന്ത്യയിലെ സ്ത്രീകളുടെ കൈയില്‍ അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ മൂന്നിരട്ടി സ്വര്‍ണമെന്നു കണക്കുകള്‍. സ്വര്‍ണവില കുതിച്ചുയരുമ്പോഴും മലയാളികള്‍ക്കു സ്വര്‍ണത്തോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളിലാണ് ഇക്കാര്യം.
2023ലെ കണക്കുപ്രകാരം ഇന്ത്യന്‍ സ്ത്രീകളുടെ കൈവശം ഏകദേശം 25,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ്...
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍
ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.
ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തു വിട്ടതായി...
നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യ-പാക് ധാരണ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അറുതിയാവുന്നു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ രണ്ടു രാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍ വിഭാഗം മേധാവിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍...
ഗാല്‍വനിലെ സൈനികരുടെ മരണം സ്ഥിരീകരിച്ച് ചൈന
ബെയ്ജിംഗ്: ലഡാക് അതിര്‍ത്തിയിലെ ഗാല്‍വനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ചൈനയുടെ സ്ഥിരീകരണം. ഏറ്റുമുട്ടലിന് എട്ടു മാസങ്ങള്‍ക്കുശേഷമാണ് ചൈന സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് സമ്മതിക്കുന്നത്. ഇതു സംബന്ധിച്ച ഇന്ത്യയുടെ അവകാശവാദങ്ങളെ ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഗാല്‍വനില്‍ തങ്ങളുടെ അഞ്ച് സൈനികര്‍ മരിച്ചെന്നാണ് ചൈന...
ചൈനീസ് പിന്മാറ്റം അതിവേഗം; പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗമാണെന്ന് വ്യക്തമാക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ചൈനീസ് പിന്മാറ്റത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സേന പുറത്തുവിടുന്നത്.
പാംഗോങ് തടാക തീരത്തെ ടെന്റുകളും ബങ്കറുകളും ചൈന പൊളിച്ചുനീക്കിയെന്ന് പുതിയ...
യുഎന്‍ രക്ഷാ കൗണ്‍സിലിനെ വിദേശകാര്യ മന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിനെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് അഭിസംബോധന ചെയ്യും. സുരക്ഷാ കൗണ്‍സിലിന്റെ 2020 ലെ 2532-ാം പ്രമേയം സംബന്ധിച്ച ചര്‍ച്ചയിലാണ് ജയശങ്കര്‍ പങ്കെടുക്കുക.
യുഎന്നിന്റെ പൊതു സംവാദ വേദിയായ നിശ്ചയിച്ചിരിക്കുന്ന സെഷനില്‍ ഇന്ത്യ അംഗമായശേഷമുള്ള വളരെ പ്രധാനപ്പെട്ട യോഗമാണ്...