Tag: india

പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് മുന്‍പ് പരിശോധനയില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന് മുന്‍പ് പരിശോധ നടത്തില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി....

ആരോഗ്യ മേഖലയിലെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. രാജ്യം പ്രതിസന്ധിയെ അവസരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെന്നും കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 188 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്‍പത്...

വിദേശകാര്യ സെക്രട്ടറി റഷ്യ സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ല ബുധനാഴ്ച റഷ്യ സന്ദര്‍ശിക്കും. ഉന്നതതല ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം റഷ്യയിലെത്തുക. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ കരുത്തുറ്റതും ആഴമേറിയതും ആക്കുകയാണ് ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയുടെ സന്ദര്‍ശന ഉദ്ദേശം. ലഡാക്കിലെ ഇന്ത്യ- ചൈന സൈനിക പിന്മാറ്റത്തെക്കുറിച്ച് റഷ്യന്‍ വിദേശകാര്യ സെക്രട്ടറിയോട് ശൃംഗ്ലവിശദീകരിക്കും. യുഎസിലെ...

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തി

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന. 10 മുതല്‍ 13 ശതമാനം വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 31 വരെയോ അതല്ലെങ്കില്‍ അടുത്ത ഉത്തരവു വരെയോ പ്രാബല്യത്തിലുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ ആഭ്യന്തര...

പാങ്‌ഗോങ്ങില്‍ സമാധാനത്തിന് ധാരണ: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് വിരാമമിട്ട് പാങ്‌ഗോങ്ങില്‍ സൈനിക പിന്മാറ്റം നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. മേഖലയില്‍ ഏപ്രിലിനുശേഷം നടത്തിയ നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തും. ഇരു...

ഇന്ത്യ-ചൈന സേനാ പിന്മാറ്റം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാക കരയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനകളുടെ പിന്മാറ്റം തുടങ്ങിയെന്ന് സൂചന. ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ലഡാക്കിലെ ഇപ്പോഴത്തെ നിലയെപ്പറ്റി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം...

ആറ് റഫേലുകള്‍ കൂടി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ ആറ് യൂണിറ്റുകള്‍ കൂടി ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കി. കരാര്‍ പ്രകാരം 11 റഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് ഇതുവരെ നല്‍കിയത്. മാര്‍ച്ച് മാസത്തോടെ ആറ് റഫേല്‍ വിമാനങ്ങള്‍ കൂടി എത്തിക്കും. 2022...

രാജ്യത്ത് നാലിലൊന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയെക്കാള്‍ എത്രയോ മടങ്ങാവാം ശരിക്കുള്ള കണക്കുകളെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 1.08 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കേസുകള്‍ 30 കോടി കടന്നിട്ടുണ്ടാകാമെന്ന് അടുത്തിടെ പുറത്തുവന്ന...
Advertismentspot_img

Most Popular

G-8R01BE49R7