Tag: high court

മധുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. മധുവിന്റെ മരണം ഗൗരവതരമായി കാണണമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല...

സഭയുടെ സ്വത്ത് പൊതു സ്വത്തല്ല, ഭൂമി വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ല : പുതിയ വാദങ്ങളുമായി മാര്‍ ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ സ്വത്ത് കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. സഭ ട്രസ്റ്റല്ലെന്ന് കര്‍ദ്ദിനാള്‍ കോടിതിയില്‍...

എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി, കാരണങ്ങള്‍ ഇങ്ങനെ

കൊച്ചി: എം.ജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വി.സിയാവാനുള്ള മതിയായ യോഗതയില്ലാത്ത ആളാണെന്നും 10 വര്‍ഷം പ്രഫസറായിരിക്കണമെന്ന നയം സെബാസ്റ്റ്യന്‍ പാലിച്ചില്ലെന്ന് പറഞ്ഞ കോടതി ബാബു സെബാസ്റ്റ്യന്‍ പ്രഫസറായി ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വി.സിയെ അയോഗ്യനാക്കണമെന്ന ഹരജിയിലായിരുന്നു കോടതി...

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്; വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതി ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് തൃശൂരില്‍ നിന്ന് ഔഡി കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതിയായ ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ...

എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണം, നിര്‍ദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട്...

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്....

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ്, പാറ്റൂര്‍ കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാറ്റൂര്‍ കേസ് വിധിന്യായത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കോടതി വിമര്‍ശിച്ചു.പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല....

പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റു

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ്...
Advertismentspot_img

Most Popular