Tag: EDAPPAL

ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിന് ഓട്ടത്തിനിടെ തീപിടിച്ചു

എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ശനിയാഴ്ച രത്രി 9 മണിക്ക് തൃശൂരില്‍...

വീണ്ടും വീഴ്ച; തീയേറ്റര്‍ പീഡനക്കേസിലും പൊലീസിന് വീഴ്ചയുണ്ടായി; കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍

എടപ്പാള്‍: വിവിധ സംഭവങ്ങളില്‍ കേരള പൊലീസിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനു പിന്നാലെ തീയേറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി....

എടപ്പാള്‍ പീഡനത്തില്‍ തീയേറ്റര്‍ ഉടമയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കും; നടപടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം

എടപ്പാള്‍: തീയേറ്ററില്‍ വെച്ച് പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂട്ടുപ്രതിയായി അറസ്റ്റ് ചെയ്ത തീയേറ്റര്‍ ഉടമ സതീശന് എതിരെയുള്ള കേസ് പിന്‍വലിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തിയേറ്റര്‍ ഉടമയ്ക്കെതിരെ ഒരു കേസും നിലനില്‍ക്കില്ലെന്നും, ഇയാള്‍ മനപ്പൂര്‍വ്വം ഒരു കുറ്റവും മറച്ച്...

കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് തിയേറ്റര്‍ ഉടമ,പക്ഷേ അറസ്റ്റ്: കെട്ടിച്ചമച്ച കുറ്റാരോപണമെന്ന് വനിതാ കമ്മിഷന്‍

മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് സതീഷിനെ വിട്ടയച്ചത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം,...

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അട്ടിമറിക്കാന്‍ ശ്രമം; തടി രക്ഷിക്കാന്‍ പൊലീസ് പുതിയ കഥ മെനയുന്നു; സംഭവം ഏപ്രില്‍ 18ന് വൈകീട്ട് ആറുമണിയുടെ ഷോയ്ക്ക്

മലപ്പുറ: എടപ്പാളില്‍ തീയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നു സ്ഥാപിക്കാനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ രണ്ടുദിവസംമുന്‍പ് പോലീസിന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ പൊലീസിന്റെ ശ്രമം. ഇങ്ങനെ നിര്‍ബന്ധപൂര്‍വം പോലീസ് എഴുതിവാങ്ങുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതായ...
Advertismentspot_img

Most Popular