Tag: died

ലീവ് അനുവദിച്ചില്ല; ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു… രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു

ലീവ് അനുവദിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. മേഘാലയ തെക്ക് പടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മകിര്‍വാത്ത് ആര്‍പിഎഫ് ക്യാമ്പിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഞായറാഴ്ച് രാവിലെ 11.45നായിരിന്നു സംഭവം. ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ്വാള്‍ ആര്‍പിഎഫ് അസിസ്റ്റന്റ്...

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം. മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്...

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നു!!

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ഇയാള്‍ ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും...

സൗദിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍!! സംഭവത്തില്‍ ദുരൂഹത

ജിദ്ദ: സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ്...

കാറിനുള്ളില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ ശ്വാസംമുട്ടി മരിച്ചു!!!

കാറിനുള്ളില്‍ വെച്ച് സെക്സിലേര്‍പ്പെട്ട കമിതാക്കള്‍ ശ്വാസം മുട്ടി മരിച്ചു. പുറത്ത് തണുപ്പായതിനാല്‍ ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം...

എന്റെ കൈയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്… ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ പോയത്.. ചില്ലിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് ഖുശ്ബു!!

ചെന്നൈ: 'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു'. 'എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്'. വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച് നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍...

തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി...

ന്യൂസിലന്റില്‍ മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു; അപകടം ഭര്‍ത്താവുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍

നെല്‍സണ്‍: ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ ഭര്‍ത്താവിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍...
Advertismentspot_img

Most Popular