Tag: deepa nisanth

ഞാനീ കളിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്..!!! സോഷ്യല്‍ മീഡിയ വാഗ്വാദം മതിയാക്കിയെന്ന് ദീപ നിശാന്ത്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത് . കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍...

കവിത മാത്രമല്ല, കരാറും കക്കാറണ്ട്…!!! മോദി സര്‍ക്കാരിനെ ട്രോളി ദീപ നിശാന്ത്

കവിതാ മോഷണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട അധ്യാപിക ദീപാ നിശാന്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ട്രോളി രംഗത്ത്. റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതുമായി ബന്ധപ്പെട്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപ നിശാന്ത്. കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്. കവിത...

ദീപാ നിശാന്ത് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി; വിദ്യാഭ്യാസ മന്ത്രിയുടെ അനുകൂല നിലപാടും ഫലിച്ചില്ല

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. രേഖാമൂലം പരാതി ലഭിച്ചതുകൊണ്ടാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ...

ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ്...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: വിധികര്‍ത്താവായെത്തിയ ദീപാ നിശാന്തിനെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും...

വലം പിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് ദീപാ നിശാന്ത്

കോഴിക്കോട്: ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് അധ്യാപിക ദീപാ നിശാന്ത്. ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ജൂലൈ ഒന്നിന് കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കാനില്ലെന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അവരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും ദീപാ...

ദീപ നിശാന്തിന് നേരേ വധഭീഷണി, ബി.ജെ.പി ഐടി സെല്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ ദീപ നിശാന്തിന് നേരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്റ്റില്‍.ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു...

‘അവളുടെ രക്തം കൂടി വേണം…!’ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി

തിരുവനന്തപുരം: അധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'അവളുടെ രക്തം കൂടി വേണമെന്നും അവള്‍ ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും' പറഞ്ഞ് കൊലവിളി ആഹ്വാനം നടത്തിയത്. അതിനായി ഞങ്ങള്‍ ശ്രമിക്കുമെന്ന് ഇതിന്...
Advertismentspot_img

Most Popular