Tag: congress
തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ്ജ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് രംഗത്ത് എത്തി. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക്...
ഹിറ്റ്‌ലറിന് ഗീബല്‍സ് പോലെയാണ് മോദിയ്ക്ക് രവിശങ്കര്‍ പ്രസാദ്!!! ബി.ജെ.പിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹിറ്റ്ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്. ഇറാഖില്‍ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകള്‍ നെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്നും...
ബാലറ്റ് പേപ്പര്‍ തിരിച്ചു വരുന്നു…; കോണ്‍ഗ്രസിന്റെ ആവശ്യത്തിന് സമ്മതം മൂളി ബിജെപിയും; വോട്ടിങ് മെഷീന്‍ ഓര്‍മയാകുമോ…?
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വാര്‍ത്താ ഏജന്‍സിയോട്...
നെഹ്‌റു പ്രതിമയ്ക്കു നേരെയും അക്രമം; കരി പൂശി വികൃതമാക്കി; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. അക്രമികള്‍ പ്രതിമയില്‍ കറുത്ത നിറം പൂശി. ബംഗാളിലെ കത്‌വയില്‍ ശനിയാഴ്ചയാണ് നെഹ്‌റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്.
സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. കത്‌വ നഗരത്തിലെ...
ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി; അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും
ന്യൂഡല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. ഇതോടെ 50 അംഗങ്ങളുടെ പിന്തുണയുമായി പ്രമേയ നോട്ടീസിന് പാര്‍ലിമെന്റില്‍ അനുമതിയാവും.
ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന്...
ഒടുവില്‍ രാഹുല്‍ അത് തുറന്നു പറഞ്ഞു…
ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' രാഹുല്‍ ഗാന്ധി കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
ഉത്തര്‍പ്രദേശിലെ...
സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ശശി തരൂര്‍ വീണ്ടും കുരുക്കിലേക്ക്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
സുധാകരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സി.പി.എമ്മിന് എന്താണ് ഇത്ര ദണ്ഡം; സി.പി.എം നേതാക്കളെ കിട്ടിയാലും ബി.ജെ.പിയില്‍ ചേര്‍ക്കുമെന്ന് കെ. സുരേന്ദ്രന്‍
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്ന വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
മറ്റു പാര്‍ട്ടിക്കാര്‍ ബിജെപിയില്‍ ചേരുന്നതു പുതിയ സംഭവമാണോ? സിപിഐഎം എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ്...