ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി; അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. ഇതോടെ 50 അംഗങ്ങളുടെ പിന്തുണയുമായി പ്രമേയ നോട്ടീസിന് പാര്‍ലിമെന്റില്‍ അനുമതിയാവും.

ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച ടി.ഡി.പിയും ഇന്ന് അറിയിച്ചിരുന്നു.

നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 48 എം.പിമാരുണ്ട്. ടി.ഡി.പിക്ക് 16 എം.പിമാരും. ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്നാല്‍ തന്നെ 73 അംഗങ്ങളുടെ പിന്തുണയാവും.

അതേസമയം, ടി.ഡി.പി മുന്നണി വിട്ടതോടെ എന്‍.ഡി.എ ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി കുറഞ്ഞു. ലോക്സഭയില്‍ 315 അംഗങ്ങള്‍ മാത്രമേ ഇപ്പോള്‍ എന്‍.ഡി.എയ്ക്കുള്ളൂ. ബി.ജെ.പിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന കൂടെ മുന്നണി വിട്ടാല്‍ അത് 297 ലേക്കെത്തും.

Similar Articles

Comments

Advertismentspot_img

Most Popular