Tag: bomb

കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്‌

കണ്ണൂർ: മട്ടന്നൂർ നടുവനാട് സിപിഎം കേന്ദ്രത്തിൽ വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്കു കൈയ്ക്കു പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി...

യാത്രക്കാരി ബോംബ് ഭീഷണി മുഴക്കി; എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍ എന്ന യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഒരു കത്ത് പൈലറ്റിന് നല്‍കാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു....

ബോംബ് വച്ച് തകര്‍ത്താലോ എന്നാണ് ആലോചന..!!!

കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും...

ആര്‍എസ്എസ് നേതാവിന്റെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ചു; മകനടക്കം രണ്ടു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കജില്‍ , ഗോകുല്‍ എന്നീ കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു....

നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് ബോംബ് വച്ചു തകര്‍ത്തു

മുംബൈ: വിദേശത്തേക്കു മുങ്ങിയ പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി, വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു. പ്രശസ്ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചത്. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ്...

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍2 വില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ മുംബൈ വിമാനത്താവളത്തിനുള്ളില്‍...

രജനികാന്തിന്റെ വീട്ടില്‍ ബോംബ് വച്ചെന്ന് അജ്ഞാത സന്ദേശം

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും വീടുകളില്‍ ബോംബ് വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു...

ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു

റോം: ഇറ്റലിയിലെ ഫനോ നഗരത്തില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്നാണ് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ്...
Advertismentspot_img

Most Popular