യാത്രക്കാരി ബോംബ് ഭീഷണി മുഴക്കി; എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍ എന്ന യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്.

ഒരു കത്ത് പൈലറ്റിന് നല്‍കാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കത്തില്‍. ഇതോടെ വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 9.57നാണ് കൊല്‍ക്കത്തയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. രാത്രി പതിനൊന്നോടെ തിരിച്ചിറങ്ങിയ വിമാനത്തെ ഉടന്‍ ഒഴിഞ്ഞസ്ഥലത്തേക്ക് മാറ്റി. യുവതിയെ ഉടന്‍തന്നെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രി സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്തു.

BTM AD

Similar Articles

Comments

Advertisment

Most Popular

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

കോട്ടയം ജില്ലയില്‍ ഇന്ന് ( ജൂലൈ 7) മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം...

24 മണിക്കൂറിനകം പരിശോധിച്ചത്7516 സാംപിളുകള്‍; ഉറവിടം അറിയാത്ത 15 കേസുകള്‍

സംസ്ഥാനത്ത് 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. 111...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറം; രണ്ടാമത് തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത്...