Tag: barcelona

ബാഴ്‌സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍

ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റമ്പിയവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ...

മെസ്സിയുടെ ഗോളില്‍ വിജയം; ബാഴ്‌സലോണയ്ക്ക് ലാ ലിഗ കിരീടം

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടം. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലെവന്റയെ തോല്‍പ്പിച്ച് ബാഴ്സ കിരീടമുറപ്പിച്ചു. 35 മത്സരങ്ങളില്‍ 25 വിജയവുമായി 83 പോയിന്റോട് കൂടിയാണ് ബാഴ്സയുടെ കിരീടനേട്ടം. ബാഴ്സലോണയുടെ ചരിത്രത്തിലെ 26-ാം ലി ലിഗ...

നെയ്മര്‍ ബാഴ്‌സ വിട്ടതിന് കാരണം മെസിയല്ല

മാഡ്രിഡ്: ബാഴ്‌സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ...

വീണ്ടും മെസിയുടെ മാജിക്; ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്സ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയോ വയെക്കാനോയെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് നിര്‍ണായക ഗോള്‍...

മെസി വിട പറയുമോ..? ബാഴ്‌സ പ്രസിഡന്റ് പ്രതികരിക്കുന്നു

ന്യൂ കാമ്പ്: ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്‌സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു. 31 കാരനായ മെസ്സിയുമായി ബാഴ്‌സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്റീനയില്‍ ക്ലബ്ബ് ഫുട്‌ബോള്‍...

മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല… ബാഴ്‌സലോണ പരിശീലകന്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വര്‍ദെ. മത്സരത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ...

ഭയപ്പെടേണ്ട.. നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്… കേരളത്തിന് സഹായഹസ്തവുമായി ബാഴ്‌സലോണയും യൂറോപ്യന്‍ ക്ലബുകളും

പ്രളയബാധയെ തുടര്‍ന്ന് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബ് ബാഴ്‌സിലോണയും യൂറോപ്പിലെ വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളും. കേരളത്തില്‍ വന്‍ ആരാധകരുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കേരളജനതയുടെ ദുരിതത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനം...
Advertismentspot_img

Most Popular