Tag: attack

നാല് ദിവസത്തിനുള്ളില്‍ പുല്‍വാമ പോലെയുള്ള ഭീകരാക്രമണം വീണ്ടും ഉണ്ടാകും

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്. പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്‌ഷെ മുഹമ്മദ്...

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ശബ്ദ സന്ദേശം; പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലെ ബലാക്കോട്ടില്‍ നാശനഷ്ടമുണ്ടാക്കിയെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. പരീശീലന കേന്ദ്രം അക്രമിക്കപ്പെട്ടുവെന്ന് ഭീകരര്‍ അംഗീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്റേതാണ് സന്ദേശം. നേരത്തെ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോള്‍ ജെയ്‌ഷേ മുഹമ്മദ്...

അഭിനന്ദന്‍ വര്‍ദ്ധമാനെ കൈമാറാന്‍ ഇമ്രാന്‍ ഖാനും എത്തി..?

ലാഹോര്‍: വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ...

പുല്‍വാമയ്ക്ക് സമീപം വീണ്ടും സ്‌ഫോടനം

ജമ്മു: കശ്മീരില്‍ പുല്‍വാമയ്ക്ക് സമീപം ത്രാലില്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നില്‍ ഭീകരരെന്ന് സൂചന. ഇന്നലെ മുതല്‍ നിയന്ത്രണരേഖയില്‍ കനത്തപ്രകോപനവുമായി പാക്കിസ്ഥാന് നിലകൊള്ളുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ പാക് ഷെല്ലിങ്ങില്‍ മൂന്നുഗ്രാമീണരാണ് കൊല്ലപ്പെട്ടത് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി വീടുകള്‍ക്ക്...

ഇന്ത്യയ്ക്ക് ഒപ്പമുണ്ട്; പൂര്‍ണ പിന്തുണയുമായി റഷ്യയും; പുടിന്‍ നേരിട്ട് മോദിയെ വിളിച്ചു; റഷ്യയിലേക്ക് ക്ഷണവും

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. പുല്‍വാമ...

പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയാര്‍; ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാകിസ്ഥാനോട് സൗദി അറേബ്യ

റിയാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു. അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്...

ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്‍ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനു ശ്രമിച്ചെന്നും ഈ നീക്കം സേന തകര്‍ത്തെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് വ്യോമസേനയുടെ ഒരു വിമാനം...

പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍...
Advertismentspot_img

Most Popular