Tag: accident

ജയില്‍വാസം ഒഴിവാക്കാന്‍ ശ്രീരാം വെങ്കിട്ടരാമന്‍ ആശുപത്രിയില്‍ കഴിയുന്നു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം ഒഴിവാക്കാനാണ് ആശുപത്രിവാസമെന്നാണ് ആക്ഷേപമുയരുന്നത്. കൈക്കും കാലുകള്‍ക്കും ചെറിയ പരിക്കുകളും നെഞ്ചിന് വേദനയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ശ്രീറാം ആശുപത്രിയില്‍...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കും; വഫാ ഫിറോസിനെതിരേയും കേസെടുത്തു, ലൈസന്‍സും റദ്ദാക്കും

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി. അതിനിടെ...

ശ്രീരാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പില്‍ കേസ്

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടസംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍...

മ്യൂസിയം പോലീസ് അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും...

ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്; കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും...

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്സാക്ഷി; വെള്ളയമ്പലത്തുവച്ച് എന്നെ ഓവര്‍ടേക്ക് ചെയ്താണ് കാര്‍ വന്നത്; അമിതവേഗത്തിലായിരുന്നു

തിരുവനന്തപുരം: നഗരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷി. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. '' വെള്ളയമ്പലത്തുവച്ച് എന്നെ ഓവര്‍ടേക്ക് ചെയ്താണ് കാര്‍ വന്നത്. അമിതവേഗത്തിലായിരുന്നു....

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; സംഭവം രാത്രി ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപം; വാഹനമോടിച്ചത് സുഹൃത്തായ സ്ത്രീയെന്ന് മൊഴി

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീരാം വെങ്കിട്ടരാമനും...

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ചു. കേരള രജിസ്ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍...
Advertismentspot_img

Most Popular

G-8R01BE49R7