Category: BREAKING NEWS
‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു
തിരുവനന്തപുരം:'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ജോയ് മാത്യു. 'നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം.
ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും...
സംസ്ഥാനത്ത് ഇന്നുമുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും
തിരുവനന്തപുരം: മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്ന് ആരോപിച്ചാണ് ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.
ബസുടമകളുടെ സംയുക്ത സമരസമിതി വ്യാഴാഴ്ച...
വിദേശ വനിതയെ പള്ളിമേടയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു, പള്ളി വികാരിയായ വൈദികനെ പാല രൂപത പുറത്താക്കി
കടുത്തുരുത്തി: വിദേശിയായ വനിതെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിലെ കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്.എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായാണ് പാലാ രൂപത...
ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പുകേസ് കേസ്, ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കി: ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് മടങ്ങും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസ് ഒത്തുതീര്‍ന്നു. ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്നു ബിനോയ് കോടിയേരി അറിയിച്ചു. പണം നല്‍കിയല്ല കേസ് അവസാനിപ്പിക്കുന്നതെന്നും പരാതിക്കാരനായ ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആശുപത്രിയില്‍
തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തിവരികയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.
‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍,വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും’ , ശുഹൈബിന്റെ കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരിയ്ക്കെതിരെ തെറിവിളി
കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്‌ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്‌ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ കോണ്‍ഗ്രസ് അണികള്‍ കമന്റുകളിലൂടെ...
മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും, മാണിക്യമലരായ പൂവി’ക്കു കട്ട പിന്തുണയുമായി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യം മുഴുവന്‍ തരംഗമായി മാറിയ ഗാനം 'മാണിക്യമലരായ പൂവി'ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ ഗാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗാനത്തിനും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്. ഫേസ്ബുക്ക്...
പഞ്ചാബ് ബാങ്ക് വാഴ്പ തട്ടിപ്പ് കേസില്‍ 11,500 കോടി രൂപ തട്ടിയ നീരവ് മോദിയോടൊപ്പം പ്രധാനമന്ത്രി, ചിത്രങ്ങള്‍ പുറത്ത് വിട്ട് സിപി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പുറത്ത്. സിപി.എം ജനറല്‍ സെക്രട്ടറി ട്വിറ്റര്‍ വഴി പുറത്ത് വിട്ടതാണ് ഫോട്ടോ. ദാവോസില്‍ സി.ഇ.ഒമാരുടെ സമ്മേളനത്തില്‍ എടുത്തതാണ് ചിത്രം. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം...