Category: BREAKING NEWS
ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി...
ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ സാം റോക്ക്‌വെല്‍, മികച്ച സഹനടി ആലിസണ്‍ ജാന്നി
ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്വെല്‍ നേടി. മികച്ച സഹ നടിക്കുള്ള പുരസ്‌കരം ആലിസണ്‍ ജാനിയ്ക്കാണ്.
ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം റോക്ക്വെല്ലിനെ തേടിയെത്തിയത്. താനിയയിലെ അഭിനയമാണ് ആലിസണിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്....
മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി!!! സുരക്ഷ കര്‍ശനമാക്കി, ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നായിരിന്നു സന്ദേശം. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ...
നീരവ് മോദി ഹോങ്കോങ്ങില്‍ ?
മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12,700 കോടി രൂപ തട്ടിയ കേസാണ് നീരവിനെതിരേ ഉള്ളത്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍...
പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പി.എന്‍.ബി തട്ടിപ്പ് പ്രധാന ചര്‍ച്ചാ വിഷയമാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ്...
വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി മേഘാലയയിലും അധികാരത്തിലേക്ക്; 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് ഭരണത്തിലെത്താനായില്ല….
ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)...
ത്രിപുര വിജയം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയതെന്നും മുഖ്യമന്ത്രി ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു.
ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും...
നാഗാലാന്‍ഡില്‍ ബിജെപി നെയിഫിയു റയോയ്‌ക്കൊപ്പം; 32 എംഎല്‍എമാരുടെ പിന്തുണാ; രാജിവയ്ക്കില്ലെന്ന് സെലിയാങ്
കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....