Category: BREAKING NEWS
കളക്ടര്‍ എന്തു ജോലിയാണ് ചെയ്യുന്നത്.. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ഥിയാണോ? ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്നും കോടതി വിമര്‍ശിച്ചു. കലക്ടര്‍...
ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നു; കാനത്തിനെതിരെ കെ.ഇ ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി
മലപ്പുറം: സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിയുമായി ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി. ബോധപൂര്‍വം അവഹേളിക്കുന്നുവെന്നും കേന്ദ്രനേതൃത്വത്തോട് ഇസ്മയില്‍ പരാതിയുന്നയിച്ചു.
കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിന്റെ...
‘മുലയൂട്ടല്‍’ മുഖചിത്രം: രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസ്, പത്രാധിപരും മോഡല്‍ ജിലു ജോസഫും പ്രതിപ്പട്ടികയില്‍
കൊല്ലം: ഗൃഹലക്ഷ്മി ദ്വൈവാരിക പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് നല്‍കിയിരിക്കുന്നത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ്...
മഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും; മധുവിനെ ആള്‍ക്കുട്ടത്തിന് കാണിച്ചുകൊടുത്തത് ഫോറസ്റ്റ് ഉദ്യോസ്ഥരല്ലെന്ന് റിപ്പോര്‍ട്ട്
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. അട്ടപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നാണ് ചിണ്ടക്കിയില്‍ മധുവിന്റെ...
ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിയുടെ നിറവില്‍ അനന്തപുരി
തിരുവനന്തപുരം: ഭക്തിയുടെ പാരമ്യതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് അനന്തപുരിയുടെ നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന...
പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി,കെ.ഇ.ഇസ്മയിലിനെതിരായ സിപിഐ കുറ്റപത്രം പുറത്ത്
മലപ്പുറം: കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത...
മധുവിന്റെ കൊലപാതകം, വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട്: മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വനം വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട്. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി.
മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്നയാളാണെന്ന്...
കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ്, തെളിയിക്കാന്‍ കാനത്തിന്റെ വെല്ലുവിളി
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി...