Category: BREAKING NEWS
മകള്‍ തീവ്രവാദിയുടെ കൂടെ പോകുന്നതില്‍ ഏതൊരു പിതാവിനും മനോവിഷമമുണ്ടാകും, നിയമപോരാട്ടം തുടരുമെന്ന് അശോകന്‍
വൈക്കം: ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും തട്ടികൂട്ട് വിവാഹമാണ്. അത് കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമ്പൂര്‍ണ്ണമായ ഒരു വിധിയല്ല കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിവാഹം...
ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം...
പെണ്‍കുട്ടികളുടെ ജീന്‍സിനും ടോപ്പിനും കോളേജ് കാമ്പസില്‍ നിന്ന് വിട!!! സാരിയോ ചുരിദാറോ ധരിക്കണമെന്ന് ഉത്തരവ്
ജയ്പൂര്‍: സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കമെന്ന് നിര്‍ദ്ദേശം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവ ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന...
ഇന്ദ്രന്‍സ് മികച്ച നടന്‍… പാര്‍വ്വതി നടി, ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, മികച്ച ചിത്രം മറ്റമുറി വെളിച്ചം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ്...
മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍!!! ചികിത്സയ്ക്കായി യു.എസില്‍
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ട്രീറ്റ്മെന്റിനായി ബുധനാഴ്ച അദ്ദേഹം യു.എസിലെത്തി.
ഫെബ്രുവരി 15 ന് പരീക്കറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലും തുടര്‍ന്ന് ഗോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ പരീക്കറിന് കാന്‍സര്‍ രോഗം...
തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും അടിച്ചു തകര്‍ത്തു
തളിപ്പറമ്പ്: ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് താലുക്കോഫീസിലെ ഗാന്ധിപ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനായി ഇഞ്ചോടിച്ച് പോരാട്ടം, മികച്ച നടിയാകാന്‍ നാലുപേര്‍
തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലാനാകും അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.
സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍...
മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ
മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍...