മകള്‍ തീവ്രവാദിയുടെ കൂടെ പോകുന്നതില്‍ ഏതൊരു പിതാവിനും മനോവിഷമമുണ്ടാകും, നിയമപോരാട്ടം തുടരുമെന്ന് അശോകന്‍

വൈക്കം: ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും തട്ടികൂട്ട് വിവാഹമാണ്. അത് കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമ്പൂര്‍ണ്ണമായ ഒരു വിധിയല്ല കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിവാഹം അസാധുവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമാണ് ഇന്ന് ചെയ്തിരിക്കുന്നത്. എന്‍.ഐ.എ അന്വേഷണം തുടരാന്‍ കോടതി ഉത്തരവിട്ടുണ്ടെന്നത് അശോകന്‍ ചൂണ്ടിക്കാട്ടി. ഷെഫിന് ജഹാന് തീവ്രവാദിയാണെന്ന് കോടതിക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാവാം കോടതി ഇത്തരമൊരു നിര്‌ദേശം നല്കിയിരിക്കുന്നതെന്നും അശോകന്‍ ചൂണ്ടിക്കാട്ടി.

മകള്‍ തീവ്രവാദിയുടെ കൂടെ പോകുന്നതില്‍ ഏതൊരു പിതാവിനും മനോവിഷമമുണ്ടാകും. ഇതുമൂലമാണ് താന്‍ കേസുമായി മുന്നോട്ട് പോയതെന്നും അശോകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്, കോടതിയുടെ വിധിയെ വിമര്ശിക്കുന്നത് തെറ്റാണെന്നും വീണ്ടും പരാതിയുമായി മുന്നോട്ട് പോകുമെന്നും അശോകന് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular