ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു!! ആത്മഹത്യ വിഷാദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ജീവനൊടുക്കി. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.

കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാസ്‌ട്രോയുടെ മക്കളില്‍ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാര്‍ട്ട്. മോസ്‌കോയിലായിരുന്നു ബലാര്‍ട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാര്‍ട്ട്. ക്യൂബ അക്കാഡമി ഓഫ് സയന്‍സിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

ഫിഡലിറ്റോ എന്നാണ് ബലാര്‍ട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാര്‍ട്ടനെ അര്‍ഹനാക്കിയത്. കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡിയാസ് ബലാര്‍ട്ട് ഗുട്ടറസിലാണ് ബലാര്‍ട്ട് ജനിച്ചത്. നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മിര്‍തയെ കാസ്‌ട്രോ വിവാഹം ചെയ്യുന്നത്.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...