Category: BREAKING NEWS

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു

പമ്പ: ശബരിമലയിലെ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) മരിച്ചു. എരുമേലിയില്‍ പേട്ട തുള്ളി അയ്യപ്പന്മാര്‍ നടന്നു വരുന്ന കാനന പാതയില്‍ കരിമലയ്ക്കു സമീപം രാത്രി 1.30ന്...

ബാറിന് തീപിടിച്ചു; അഞ്ചുപേര്‍ മരിച്ചു, സംഭവം പുലര്‍ച്ചെ മൂന്നിന്

ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക...

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ നടപടിയുമായി അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്...

ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ഇതിന്റെ...

സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി

കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ...

വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവതി റിലീസിനൊരുങ്ങുന്നു; ഈ മാസം 25ന് തീയറ്ററുകളില്‍ എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: വിവാദങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത്...

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....

ബോണക്കാട് പൊലീസ് നടപടിക്കെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ; സര്‍ക്കാര്‍ മൗനം പാലിക്കുന്നു, പൊലീസിന്റേത് ഏകപക്ഷീയമായ നടപടി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. സര്‍ക്കാരിനെയും പൊലീസ് നടപടിയെയും കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ...

Most Popular