Category: BREAKING NEWS

കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തൃശ്ശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.എം മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. കെ.എം.മാണിയെ ഇടതു മുന്നണിയിലെടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കാര്യമാണ്...

നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു നടന്നതോടെ വന്‍ വിമര്‍ശനങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ...

സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്നല്ല, സംസ്ഥാനത്തെ സവിശേഷത വച്ചല്ല പാര്‍ട്ടി നിലപാട് തീരുമാനിക്കുന്നതെന്ന വിമര്‍ശനവുമായി യെച്ചൂരി

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും രൂക്ഷമായ ഭാഷയില്‍ യെച്ചൂരി പറഞ്ഞു. താന്‍ കോണ്‍ഗ്രസിനെക്കുറിച്ച്...

മധുവിന്റെ കൊലപാതകം, മുഴുവന്‍ പ്രതികളും അറസ്റ്റില്‍

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി അന്വേഷണസംഘം. രാവിലെ പതിനൊന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയിരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അഞ്ച് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ പ്രതികളുടെ എണ്ണം പതിനാറായി. നേരത്തേ, മധുവിന്റെ...

‘പാഠം ആറ്, കാട്ടിലെ കണക്ക്’,വീണ്ടും ജേക്കബ് തോമസ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ ക്രിമിനലുകള്‍ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. 'പാഠം ആറ്, കാട്ടിലെ കണക്ക്' എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്റില്‍ മുന്‍ വിജിലന്‍സ് മേധാവി ഉന്നയിക്കുന്നത്. 'അന്നമില്ലാതെ...

ശുഹൈബ് വധക്കേസില്‍ നടത്തേണ്ടത് സി.ബി.ഐ അന്വേഷണം, ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നുതായി കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്.ഇത് അന്തസ്സുള്ള പ്രവര്‍ത്തനമല്ല. നാണംകെട്ട ഇത്തരം നടപടികള്‍ നീചമായ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള...

ഇനി എവിടെയും മദ്യശാലകള്‍ തുറക്കാം, എല്ലാം സംസ്ഥാന സര്‍ക്കാരിന്റ കൈയ്യില്‍

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ മദ്യശാലകള്‍ക്കുള്ള നിരോധന നിയന്ത്രണത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്തത്. പട്ടണം എന്നു സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവുസംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും...

‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, പ്രതിഷേധം ഇരുകൈകളും കെട്ടിയിട്ട്

തിരുവനന്തപുരം: തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം...

Most Popular