പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ ക്രിമിനലുകള്‍ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ‘പാഠം ആറ്, കാട്ടിലെ കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്റില്‍ മുന്‍ വിജിലന്‍സ് മേധാവി ഉന്നയിക്കുന്നത്.
‘അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങള്‍,അടിയേറ്റു മരിച്ചവര്‍ ഒരാളുമാണെന്നും പറയുന്ന പോസ്റ്റില്‍ മരിച്ചു ജീവിക്കുന്നത് 31,000 പേരാണെന്നും പറയുന്നു. 500 കോടി രൂപ മുടക്കിയെന്നും സുഖിച്ച് ജീവിക്കുന്നത് 28’വകുപ്പുകളിലുള്ളവരാണെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.