Category: BREAKING NEWS

മോഷണക്കുറ്റം ആരോപിച്ച് അടിച്ചു, ചവിട്ടി; മധുവിന്റെ മൊഴി പുറത്ത്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. നാട്ടുകാര്‍ അടിച്ചെന്നും ചവിട്ടിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന മധുവിന്റെ മൊഴിയില്‍ പറയുന്നു. കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരുകയായിരുന്നു. കളളനെന്ന് പറഞ്ഞാണ് തന്നെ നാട്ടുകാര്‍ ചവിട്ടുകയും അടിക്കുകയും ചെയ്തത്. ഏഴുപേരാണ് തന്നെ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പൊലീസ് പരിശോധന; എഴുപതോളം പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു. അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ...

നാളെ ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മധുവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുവാവിനെ മര്‍ദ്ദിച്ച്...

മധുവിനെ ഉപദ്രവിച്ചിട്ടില്ല; സെല്‍ഫി എടുത്തിട്ടേ ഉള്ളൂ.., വിശദീകരണവുമായി എംഎല്‍എ

പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദ്, തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു മുസ്ലീംലീഗിന്റെ നേതാവായ എംഎല്‍എയ്‌ക്കൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. ഉബൈദ്...

മധുവിന്റെ കൊലപാതകം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശക്തമായ നടപടിയെടുക്കാന്‍ ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മധുവിന്റെ...

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ബിജെപിയുടെ വളര്‍ച്ച ഭീഷണി

തൃശ്ശൂര്‍: പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഈ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല...

മധുവിനെ ഇവര്‍ മാവോയിസ്റ്റാക്കും… കേരളം ഭ്രാന്തന്മാരുടെ സമൂഹമാണെന്ന് ജോയ് മാത്യു

പാലക്കാട്: ഭ്രാന്തന്‍മാരുടെ സമൂഹമാണ് കേരളമെന്നും ആള്‍ക്കൂട്ടത്തിന്റെ മനസ് ഫാസിസ്റ്റ് രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തുണയാകുകയാണെന്നും നടന്‍ ജോയ് മാത്യു. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരിന്നു ജോയ് മാത്യു. ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ചൂരലിനടിക്കുകയും ഒരു സ്ത്രീയോ പുരുഷനോ...

ബാര്‍കോഴ: കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കേസ് നടക്കുന്നുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം കോടതി തള്ളിയത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.ഭാനുമതി...

Most Popular