Category: SPORTS

ഏറെ പഠിക്കാനുണ്ട് !!! കോഹ്ലി കളിക്കളത്തില്‍ നല്ല പരിചയക്കുറവു കാണുന്നുണ്ടെന്ന് ഗവാസ്‌ക്കര്‍

ന്യൂഡല്‍ഹി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്നും കളിക്കളത്തില്‍ നല്ല പരിചയക്കുറവു കാണാന്നുണ്ടെന്നും...

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ രഹാനയ്ക്ക് പുതിയ ഉത്തരവാദിത്തം

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനയ്ക്ക് പുതിയ നിയോഗം. വിജയ് ഹസാര ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാന്‍ രഹാനയെയാണ് ചുമതലയേല്‍പിച്ചിരിക്കുന്നത്. നിലവില്‍ നായകനാകുമെന്ന് പ്രഖ്യാപിച്ച ആദിത്യ താരയെ മാറ്റിയാണ് രഹാനയ്ക്ക് നായകസ്ഥാനം നല്‍കിയിരിക്കുന്നത്. രഹാനയെ കൂടാതെ പൃത്ഥി ഷായും മുംബൈ...

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍

ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി....

നാല് താരങ്ങള്‍ക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ കെസിഎ പിന്‍വലിച്ചു

കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച്...

യു.എസ് ഓപ്പണിലെ പരാജയത്തിന് പിന്നാലെ സെറീന വില്യംസിനെതിരെ വംശീയ അധിക്ഷേപവുമായി ഓസ്ട്രേലിയന്‍ പത്രം, കാര്‍ട്ടൂണിനെതിരെ ലോക വ്യാപക പ്രതിഷേധം

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച് ഓസ്ട്രേലിയന്‍ പത്രം ഹെറാള്‍ഡ് സണ്‍ പത്രത്തിനെതിരെ ലോക വ്യാപക പ്രതിഷേധം. റുപര്‍ട് മര്‍ഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാള്‍ഡ് സണ്‍. മത്സരത്തില്‍ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോര്‍ട്ടില്‍ നിന്ന് അലറി...

കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി,ലോകറെക്കോര്‍ഡ് സ്വന്തമാക്കി അലിസ്റ്റര്‍ കുക്ക്

ഓവല്‍: വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണീയമാക്കി സെഞ്ച്വറിയുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക്. 210 പന്തില്‍ നിന്ന് എട്ട് ഫോറടക്കമാണ് കുക്ക് സെഞ്ച്വറി നേടിയത്. നേരത്തെ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ തന്നെ കുക്ക് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയാണ്...

അഞ്ചുവര്‍ഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍!!! വിവാഹം ഡിസംബര്‍ 22ന്

കൊച്ചി: ഫെയ്സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം സ്വദേശിനി ചാരുവാണ് വിക്കറ്റ് കീപ്പറുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരി. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത് വധുവിന് ആദ്യമയച്ച മെസേജിന്റെ സമയം ഉള്‍പ്പടെ പോസ്റ്റ് ചെയത സഞ്ജു പ്രണയത്തിന്റെ...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനം, ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. മറ്റു ടിക്കറ്റുകള്‍ക്ക് 2000, 3000, 6000 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ്...

Most Popular

G-8R01BE49R7