Category: SPORTS

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മുന്നേറ്റം; കോഹ് ലി പിന്നോട്ട്

മുംബൈ: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പുറമെ കുല്‍ദീപ് യാദവ് ഉള്‍പ്പെടെയുള്ള ബോളര്‍മാരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന്‍ താരങ്ങളും...

ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍

ഗയാന: പാകിസ്താനെതിരെയുള്ള വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ 134 റണ്‍സ് വിജയ ലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സുകളെത്തിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ അദ്ഭുതം സമ്മാനിച്ചെങ്കിലും പിച്ചിലൂടെ പാക് താരങ്ങള്‍ ഓടിയതിന്...

വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ജയം കാപിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്...

ചെസ് ‘രാജാവ്’ വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു; തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന് അപൂര്‍വ്വ നേട്ടം

കൊല്‍ക്കത്ത: റാപ്പിഡ് ചെസ് 'രാജാവ്' വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു. 'സുപ്രസിദ്ധ ചെസ് പയ്യന്‍' !നിഹാല്‍ സരിന്‍ ആണ് ആനന്ദിനെതിരെ സമനില പിടിച്ചത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മല്‍സരത്തിന്റെ എട്ടാം റൗണ്ടിലാണു നിഹാല്‍ സരിന്‍, ...

പൊള്ളാര്‍ഡിന്റെ പന്തില്‍ കാണികളെ അതിശയിപ്പിച്ച ഋഷഭിന്റെ സിക്‌സ്

ചെന്നൈ: ഇന്നലെ നടന്ന മൂന്നാം 20ട്വന്റിയിലും വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയറണ്‍. ഇതിനിടയില്‍ കാണികളെ ത്രസിപ്പിച്ച ഒരു സിക്‌സും ഋഷഭ് അടിച്ചു. ഒറ്റക്കൈ...

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്റി 20യിലും വിന്‍ഡീസിനെ തകര്‍ത്തു; അവസാന പന്തില്‍ ജയം

ചെന്നൈ: മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് വിജയറണ്‍ നേടാനായത്. അവസാനപന്തുവരെ ആവേശം നിലനിര്‍ത്തിയ മത്സരമായിരുന്നു നടന്നത്. മനീഷ് പാണ്ഡെ,...

ആരാധകര്‍ക്ക് വീണ്ടും നിരാശ; നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊച്ചി: ഹോംഗ്രൗണ്ടില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിലെ മികച്ച ടീമുകളിലൊന്നായ ഗോവ തകര്‍ത്തുവിട്ടത്. അന്തിമ വിശകലത്തില്‍, തോല്‍വി 3-1ല്‍ ഒതുങ്ങിയത് ഭാഗ്യം എന്നു മാത്രം പറയേണ്ടി വരും. സമ്പൂര്‍ണ നിരാശയില്‍...

ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്; അനസ് ഇന്ന് കളിക്കും

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ നേരിടും. ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. എടികെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും പിന്നെയുള്ള കളികളിലെല്ലാം സമനിലയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. നാല് കളി സമനിലയില്‍...

Most Popular

G-8R01BE49R7