Category: SPECIALS

വീട്ടിലെ തുണികള്‍ക്ക് തനിയേ തീപിടിക്കുന്നു; എല്ലാവരും നോക്കി നില്‍ക്കേ തീപിടിച്ചത് ഏഴ് തവണ; അന്തംവിട്ട് വീട്ടുകാരും ഫയര്‍ഫോഴ്‌സും

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്സും. അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ്...

ഇനി കുറഞ്ഞ ചിലവില്‍ പറക്കാം…ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

തിരുവനന്തപുരം: ഇനി കുറഞ്ഞ ചിലവില്‍ പറക്കാം. അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബാങ്കോക്, ക്വലാലംപൂര്‍ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ്...

ധോണിയെ പ്രധാനമന്ത്രിയാക്കൂ… സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ വൈറല്‍

ഐപിഎല്ലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തനിസ്വരൂപം പുറത്തെടുത്തുകൊണ്ടായിരുന്നു എം എസ് ധോണിയുടെ പ്രകടനം. ലോകകപ്പിന് മുന്‍പ് തന്റെ ഫോമും ഫിറ്റ്നസും വ്യക്തമാക്കുന്ന വെടിക്കെട്ട് ഇന്നിംഗ്സ്. ചെന്നൈ ഒരു റണ്ണിന് തോറ്റെങ്കിലും 48 പന്തില്‍ 84 റണ്‍സെടുത്ത ധോണിയായിരുന്നു ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ഹീറോ....

പുതിയ യാത്ര തുടങ്ങുന്നു… !!! മോഹന്‍ലാല്‍ സംവിധായകനാകുന്നു; 3ഡി സിനിമയുടെ പേര് ബ്ലോഗിലൂടെ വെളിപ്പെടുത്തി

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. നടനവൈഭവം കൊണ്ടു ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിലേക്കും. അതെ, മലയാളികളുടെ പ്രിയതാരം ഇനി സംവിധായകനായും രംഗത്തെത്തുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം...

ബിഗ് ബി പുതിയ സീസണില്‍ അവതാരകയായി നയന്‍ താര

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പില്‍ അവതാരകയായി എത്തുമെന്ന് സൂചന. കളേഴ്സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നും വന്ന ട്വീറ്റാണ് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചത്. കളേഴ്സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക്...

ലെന വേറെ ലെവലാണ്…!!!! കിടിലന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ട്

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മേക്കോവറിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് കണ്ട് ആരാധകര്‍ അന്തംവിട്ടു. ഇപ്പോഴിതാ പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ലെന. ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇരു കൈയും...

മൂന്നുവയസുകാരിക്ക് പാല്‍ക്കുപ്പിയില്‍ മദ്യം നല്‍കുന്ന അച്ഛന്‍..!!

കുട്ടികള്‍ക്കെതിരായ ക്രൂരതയുടെ വാര്‍ത്തകളില്‍നിന്ന് കേരള ജനത ഇനിയും മുക്തരായിട്ടില്ല. തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍ സഹിച്ച ക്രൂരതയുടെ കഥകള്‍ ഓരോ ദിവസവും ഈറനണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ ക്രൂരമായ മറ്റൊരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തയില്‍ ഇര മൂന്നുവയസ്സുകാരിയാണ്. മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലന്‍. ഡല്‍ഹി...

മിന്നല്‍ സ്റ്റംപിങ് അല്ല.., മിന്നല്‍ ത്രോ..!!! വീണ്ടും ഞെട്ടിച്ച് ധോണി..

വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകള്‍ എന്നും ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇന്നലെയും ഇതിന് സമാനമായ സംഭവം ഉണ്ടായി. പക്ഷേ സ്റ്റംപിങ് ആയിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിക്കറ്റിലേക്ക് നോക്കുകപോലും ചെയ്യാതെ എറിഞ്ഞ ത്രോയിലൂടെയായിരുന്നു ധോണിയുടെ മിന്നും പ്രകടനം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍...

Most Popular