മിന്നല്‍ സ്റ്റംപിങ് അല്ല.., മിന്നല്‍ ത്രോ..!!! വീണ്ടും ഞെട്ടിച്ച് ധോണി..

വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകള്‍ എന്നും ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇന്നലെയും ഇതിന് സമാനമായ സംഭവം ഉണ്ടായി. പക്ഷേ സ്റ്റംപിങ് ആയിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിക്കറ്റിലേക്ക് നോക്കുകപോലും ചെയ്യാതെ എറിഞ്ഞ ത്രോയിലൂടെയായിരുന്നു ധോണിയുടെ മിന്നും പ്രകടനം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ കെ എല്‍ രാഹുലിനെ റണ്ണൗട്ടാക്കാനായിരുന്നു ധോണിയുടെ പുറം തിരിഞ്ഞുള്ള ത്രോ. ധോണിയുടെ ത്രോ ലക്ഷ്യം തെറ്റിയില്ലെങ്കിലും വിക്കറ്റിന് മുകളിലെ ബെയില്‍സ് വീഴാത്തതിനാല്‍ പക്ഷെ രാഹുല്‍ ഔട്ടാകാതെ രക്ഷപ്പെട്ടു.

രവീന്ദ്ര ജഡേജ എറിഞ്ഞ പതിമൂന്നാം ഓവറിലായിരുന്നു ധോണിയുടെ നാടകീയ റണ്ണൗട്ട് ശ്രമം. ഇല്ലാത്ത റണ്ണിനായി ഓടിയ രാഹുലിനെ പന്ത് കൈവശപ്പെടുത്തിയശേഷം ധോണി പുറം തിരിഞ്ഞുകൊണ്ടുതന്നെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ രാഹുല്‍ ക്രീസിന് പുറത്തായിരുന്നു. ബെയില്‍സ് വീണിരുന്നെങ്കില്‍ രാഹുല്‍ ഔട്ടാകുമായിരുന്നു.

SHARE