Category: OTHERS

മുന്നണി പ്രവേശനം അധികം വൈകില്ല; എല്ലാവര്‍ക്കും സര്‍പ്രൈസ് ആയിരിക്കുമെന്ന് കെ.എം. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് ചെയര്‍മാന്‍ കെ.എം. മാണി. എല്ലാവര്‍ക്കും ഒരു 'സര്‍പ്രൈസ്' ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ...

പിഎസ് സി പരീക്ഷയ്ക്ക് ഗൈഡിലെ ചോദ്യങ്ങള്‍ പകര്‍ത്തിയത് വിവാദമാകുന്നു; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു....

കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...

മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂരില്‍ അനുഭവിക്കും; സര്‍ക്കാരിനെതിരേ ഭീഷണി മുഴക്കി താമരശേരി ബിഷപ്

കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ...

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...

പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ്...

മുസ്ലീങ്ങളെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തുവിതരണം

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത്...

Most Popular