പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയ്ക്ക് 64,594 പേര്‍.

SHARE