Category: World

ലോക്ക്ഡൗണ്‍: 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. '114...

വധശിക്ഷയിലും മാറ്റം വരുത്തി സൗദി

ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴിതാ സൗദിയുടെ ശിക്ഷാ രീതികളും മാറുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് സൗദി ഭരണാധികാരിയുടെ തീരുമാനം. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക. സൗദി ഭരണാധികാരി സല്‍മാന്‍...

കൊറോണയെ കീഴടക്കിയ ന്യൂസിലന്‍ഡിനെ മാതൃകയാക്കാം

കൊറോണ വൈറസ് വ്യാപനം എങ്ങിനെ തടയുമെന്ന് ഉത്തരം കിട്ടാതിരിക്കുകയാണ് പ്രമുഖ ലോകരാജ്യങ്ങള്‍ പലതും. ഇത് എന്നവസാനിക്കും എന്നാലോചിച്ച് അനേകം രാജ്യങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നു. ഇതിനിടെ കൊറോണാ വൈറസിനെ അതിജീവിച്ച് നിത്യ ജീവിതത്തിലേക്ക് ന്യൂസിലന്റ് മടങ്ങുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം...

കൊറോണയ്ക്ക് സമാനമായ അപൂര്‍വ രോഗം; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

യുകെയില്‍ കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുമായി കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ശക്തമായ പനിയോടൊപ്പം കഠിനമായി വയറുവേദയനും ഹൃദയ പ്രശ്‌നങ്ങളും കുട്ടികളില്‍ കാണപ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളില്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന അപൂര്‍വവും...

കൊറോണ: വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയിച്ചു; മനുഷ്യരിലും പരീക്ഷണം തുടങ്ങി

ബെയ്ജിങ്: നോവല്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവയില്‍ വാക്‌സിനുകള്‍ വിജയം കണ്ടെതെന്നാണ് ചൈനയില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരിയെ പിടിച്ചുകെട്ടാന്‍...

മുൻപു പല പുരുഷൻമാരുമായി ബന്ധം; 23 കാരനുമയുള്ള ബന്ധം വിട്ട് നെയ്മറിന്റെ അമ്മ

ഇരുപത്തിമൂന്നുകാരനായ ബ്രസീലിയൻ മോഡലുമായുള്ള ബന്ധം ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. മുൻപ് ചില പുരുഷൻമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തിമൂന്നുകാരനായ തിയാഗോ റാമോസുമായി നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് വഴിപിരിഞ്ഞതെന്നാണ് വിവരം. വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട്...

കോവിഡ് : ന്യൂയോർക്കിൽ മലയാളി കുടുംബത്തിലെ മൂന്നാമത്തെ അംഗവും മരിച്ചു

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേരും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ്...

കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത തെറ്റാണെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പതിവ് 'ശത്രുവായ' സി.എന്‍.എന്‍. ചാനലിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'തെറ്റായ റിപ്പോര്‍ട്ടാണ്...

Most Popular