Category: World
അമേരിക്കയെ മെക്സിക്കൻ അമേരിക്ക എന്നാക്കി മാറ്റുകയാണ് വേണ്ടത്…!! ട്രംപിനെ ട്രോളി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ… 1814 ലെ രേഖകളിൽ അങ്ങനെയായിരുന്നു… ട്രംപ് വരുന്നതിന് മുമ്പേ തന്നെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നു…?
മെക്സിക്കോ സിറ്റി: ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പറഞ്ഞതിനെ വിമർശിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം.
നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814...
ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ…, കൂട്ടിച്ചേർക്കാൻ ട്രംപ്…!!! മൂത്തമകൻ ട്രംപ് ജൂനിയർ ഗ്രീൻലാൻഡിലെത്തി..!!! കാനഡ കൂട്ടിച്ചേർക്കാൻ സൈനിക നടപടി വേണ്ട, സാമ്പത്തിക നടപടി മതിയല്ലോ എന്ന് ട്രംപ്…
വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ ലോക ജനത ആശങ്കയോടെയാണ് കാണുന്നത്. ഗ്രീൻലാൻഡും പാനമ കനാലും യുഎസിൻ്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും ജനുവരി 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ഇക്കാര്യം ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ...
അന്ന് സാം ഓൾട്ട്മാന് പ്രായം 12, തന്നെ മൂന്നു വയസുമുതൽ 11 വയസുവരെ പീഡിപ്പിച്ചു, ഓപ്പൺ എഐ സിഇഒയ്ക്കെതിരെ പരാതിയുമായി സഹോദരി കോടതിയിൽ, ആരോപണങ്ങൾക്കു പിന്നിൽ സഹോദരിയുടെ മാനസിക പ്രശ്നങ്ങൾ- സാം ഓൾട്ട്മാൻ
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ശക്തരായ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹോദരി. 1997 നും 2006 നും ഇടയിൽ തന്റെ സഹോദരൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പരാതി യുവതി യുഎസ് ജില്ലാ...
ഞാൻ അധികാരത്തിലേറുന്നതുവരെ സമയം.., ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും…!! അത് ഹമാസിന് ഗുണം ചെയ്യില്ല…!!! ആർക്കും ഗുണം ചെയ്യില്ല…!! ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല… ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: ജനുവരി 20ന് താൻ അധികാരത്തിലേറുന്നതിനു മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
‘‘ഞാൻ അധികാരത്തിൽ...
‘ഒരിക്കലും നടക്കാത്ത കാര്യം’ കാനഡ- യുഎസ് ലയന നിർദ്ദേശത്തെ പരിഹസിച്ച് ട്രൂഡോ, കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നു തോന്നുന്നു, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ല- മെലാനി ജോളി
ഒട്ടാവ: കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പരിഹസിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യങ്ങൾ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അടുത്തയാളായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
'കാനഡ യുഎസിന്റെ ഭാഗമാകുന്നതിനുള്ള...
കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണം.., ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും….!!! കാനഡക്കാർക്കിഷ്ടം യുഎസിൻ്റെ 51–ാമത് സംസ്ഥാനമാകാനാണ്…!!! ആ പഴയ ‘ഓഫർ’ ആവർത്തിച്ച്...
വാഷിങ്ടൻ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി വച്ച അവസരം മുതലെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പഴയ ‘ഓഫർ’ ആവർത്തിച്ചു: കാനഡയെ യുഎസിന്റെ 51–ാമത് സംസ്ഥാനമാക്കാം.
‘കാനഡക്കാർക്കിഷ്ടം 51–ാമത് സംസ്ഥാനമാകാനാണ്. ഭീമമായ വ്യാപാരകമ്മിയും സബ്സിഡികളും സഹിക്കാൻ ഇനി യുഎസിനെ കിട്ടില്ല....
ഫാക്ട് ചെക്കിങ്ങിന് തേർഡ് പാർട്ടി വേണ്ട…!!! ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റയുടെ പുതിയ നീക്കം…!!! എക്സിലെ കമ്മ്യൂണിറ്റി നോട്സ് പ്രോഗ്രാം ഏർപ്പെടുത്തുമെന്ന് സുക്കർബർഗ്…
സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഉപേക്ഷിച്ചതായി റിപ്പോർട്ട്. എക്സിലെ കമ്മ്യൂണിറ്റി നോട്സ് പ്രോഗ്രാം പോലെയൊരു സൗകര്യം ഏർപ്പെടുത്താനാണു നീക്കം. ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾക്ക് ന്യൂനതകളുണ്ടെന്നു മെറ്റ പറഞ്ഞു. ഉപയോക്താക്കൾ തന്നെ വിവരങ്ങളുടെ ആധികാരികത നിർണയിക്കുന്നതാണു കമ്യൂണിറ്റി...
വിമാനത്തിൻ്റെ ലാൻഡിങ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ…!!! ലാൻഡിങ്ങിന് ശേഷം പതിവ് പരിശോധനയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്…!!! വിമാനത്തിലേക്ക് എങ്ങനെ പ്രവേശിച്ചുവെന്ന് അന്വേഷണം….
ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍...