ഗ്രീൻലാൻഡ്, പനാമ കനാൽ, കാനഡ…, കൂട്ടിച്ചേർക്കാൻ ട്രംപ്…!!! മൂത്തമകൻ ട്രംപ് ജൂനിയർ ഗ്രീൻലാൻഡിലെത്തി..!!! കാനഡ കൂട്ടിച്ചേർക്കാൻ സൈനിക നടപടി വേണ്ട, സാമ്പത്തിക നടപടി മതിയല്ലോ എന്ന് ട്രംപ്…

വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ ലോക ജനത ആശങ്കയോടെയാണ് കാണുന്നത്. ഗ്രീൻലാൻഡും പാനമ കനാലും യുഎസിൻ്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും ജനുവരി 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ഇക്കാര്യം ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ കാണുന്നത്.

ഫ്ലോറിഡയിലെ വസതിയി‍ൽ ഇന്നലെ ഒരു മണിക്കൂർ നീണ്ട മാധ്യമസമ്മേളനത്തിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ സൈനികനീക്ക സാധ്യതയും ട്രംപ് തള്ളിയില്ല. കാനഡയെ യുഎസ് സംസ്ഥാനമാക്കാൻ സൈനികനടപടിക്കു മുതിരുമോയെന്ന ചോദ്യത്തിന്, അതിനായി സാമ്പത്തികനടപടി മതിയല്ലോ എന്നായിരുന്നു മറുപടി. വിവാദം ചൂടുപിടിച്ചിരിക്കെ, ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിച്ചു.

ട്രംപിന്റെ സ്വകാര്യ വിമാനത്തിൽ ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുക്കിൽ വന്നിറിങ്ങിയ ട്രംപ് ജൂനിയർ പിന്നീടു പോഡ്കാസ്റ്റിൽ ഊഹാപോഹങ്ങൾക്കു മറുപടി നൽകി: ‘ഇല്ല, ഞാൻ ഗ്രീൻലാൻഡ് വാങ്ങാൻ പോകുന്നില്ല’.ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റല്ല ട്രംപ്. യുഎസിന്റെ 17–ാം പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ 1860 കളിൽ ഈ നിർദേശം കൊണ്ടുവന്നിരുന്നു. ധാതുസമ്പത്തിൽ സവിശേഷവും യുഎസ് സൈനികതാവളം സ്ഥിതിചെയ്യുന്നതുകൊണ്ട് തന്ത്രപ്രധാനവുമായ ഗ്രീൻലാൻഡ് വഴി പോയാൽ യുഎസിൽനിന്ന് യൂറോപ്പിലെത്താനുള്ള ദൂരവും കുറയും.

ഗ്രീൻലാൻഡിനെ സ്വന്തമാക്കേണ്ടത് യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞപ്പോൾ, വില്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീൻലാൻഡ് പ്രതികരിച്ചിരുന്നു. ഗ്രീൻലാൻഡുകാർ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാ‌ടാണ് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മുറ്റ്സി ഏയെദെയ്ക്കും.

ആർട്ടിക് മേഖലയിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രീൻലാൻഡ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗം; രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ യൂറോപ്പുമായി. 1979 ലാണ് ഹിതപരിശോധനയിലൂടെ സ്വയംഭരണം ലഭിച്ചത്. കഷ്ടിച്ച 57,000 പേരുള്ള ഗ്രീൻലാൻഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപു കൂടിയാണ്. തുടർച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വർഷത്തിൽ 2 മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു; ചിലയിടങ്ങളിൽ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റർ വരെ കട്ടിയുണ്ടാകും. എന്നാൽ ഇപ്പോൾ ആഗോളതാപനം കാരണം ഇതിലൊക്കെ മാറ്റം വന്നിട്ടുണ്ട്.

ഞാൻ പണ്ടേ ഇങ്ങനെയാ… ഒരു തുമ്പ് കിട്ടിയാൽ….!!! ഇൻവെസ്റ്റിഗേഷൻ്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രെയിലർ കാണാം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7