Category: World

കൊറോണ: മരിച്ചവരുടെ എണ്ണം മാത്രം അറിഞ്ഞാല്‍ പോരാ.., രക്ഷപെട്ടവരുടെ എണ്ണവും അറിഞ്ഞിരിക്കണം..

ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 16,000 കവിഞ്ഞിരിക്കുന്നു. ഇതേസമയം രോഗം ബാധിച്ച ശേഷം ഭേദമായവരുടെ എണ്ണവും കൂടി അറിഞ്ഞിരിക്കണം. ഇത് വലിയ ആശ്വാസമാണ് ലോകജനതയ്ക്ക് നല്‍കുന്നത്. ലോകമൊട്ടാകെ ഇതുവരെ ഒരുലക്ഷം പേര്‍ കോവിഡ് രോഗത്തില്‍ നിന്ന് മുതക്തരായെന്നാണ് കണക്കുകള്‍. 3,50,000 പേര്‍ക്കാണ് തിങ്കളാഴ്ച...

ഇന്ത്യ തെളിയിച്ചതാണ്…!!! കൊറോണയെ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയും: ഡബ്ല്യു.എച്ച്.ഒ

കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യക്ക് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വസൂരി, പോളിയോ എന്നീ മഹാമാരികളെ ഉന്മൂലനം ചെയ്തതിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ടെന്നു ഡബ്ല്യു.എച്ച്.ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ.റയാന്‍ പറഞ്ഞു. 'ഇന്ത്യയും ചൈനയും വളരെയേറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. കൊറോണ വൈറസിന്റെ...

വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 150 കോടി ജനങ്ങള്‍…

കൊറോണ ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാമ്. ഈ സമയംവീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം പേരാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് അതിന്റെ വ്യാപനശേഷിയുടെ ഏറ്റവും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്...

വിമാനങ്ങള്‍ റദ്ദാക്കില്ല; 13 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും

എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കാനുള്ള തീരുമാനത്തില്‍നിന്ന് ദുബായ് വിമാനക്കമ്പനി എമിറേറ്റ്‌സ് പിന്മാറി. കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എമിറേറ്റ്‌സിന്റെ ഈ പിന്മാറ്റം. യാത്രക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതിനു പിന്തുണ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെയും...

സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുത്..!!! മൂന്നു മാസം കഴിഞ്ഞാല്‍ നാം ജീവനോടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്..?

ഇസ്‌ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും മതത്തിനും ജാതിക്കും അതീതമായി ഉയരാനും ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍ രംഗത്ത്. ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ചുള്ള പ്രതിരോധത്തിന് അക്തറിന്റെ ആഹ്വാനം. മതപരമായ വ്യത്യാസങ്ങളൊക്കെ...

സൗദിയില്‍ ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു : 21 ദിവസത്തേയ്ക്ക് കര്‍ഫ്യു

റിയാദ്: സൗദിയില്‍ 21 ദിവസത്തേയ്ക്ക് കര്‍ഫ്യു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് കര്‍ഫ്യൂ. സല്‍മതാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 23 മുതല്‍ അടുത്ത 21 ദിവസത്തേയ്ക്ക് കര്‍ഫ്യൂ തുടരും. സൗദിയില്‍ ഞായറാഴ്ച മാത്രം 119...

കയ്യടിക്കേണ്ടത് ഇവിടെയാണ്…!!! കൊറോണയില്‍നിന്ന് കരകയറാന്‍ ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബന്‍ സംഘം

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. ഈസമയം ഇറ്റലിയെ സഹായിക്കാന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചതായി ക്യൂബ അറിയിച്ചു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച്...

കൊറോണ ബ്രിട്ടനില്‍ മരിച്ചത് 288, പുതുതായി രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്ക്, കൂട്ടത്തില്‍ ഒരു മലയാളി യുവതിയും

ലണ്ടന്‍: കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ...

Most Popular