Category: PRAVASI

സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി; ഫൈസല്‍ ഫരീദിനെ കൊച്ചിയിലെത്തിക്കും

കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്‌സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് മൊഴി നല്‍കി. നേരത്തേതന്നെ, കസ്റ്റംസ്...

കൈവിട്ടു പോകുന്ന കോവിഡ്..!!! സമ്പര്‍ക്ക രോഗവ്യാപനത്തില്‍ കേരളം മുന്നില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍; ചികിത്സാ സൗകര്യങ്ങള്‍ കുറയുന്നു; നാട്ടിലേക്ക് വരാന്‍ മടിച്ച് പ്രവാസികള്‍

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചികിത്സയിലും ക്വാറെന്റെനിലുമായതോടെ സംസ്ഥാനത്തു ചികിത്സാസൗകര്യങ്ങളും കുറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ തുടക്കത്തില്‍ പേരെടുത്ത കേരളമാതൃക നിര്‍ണായകഘട്ടത്തില്‍ പതറുന്നു. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്‌നാടിനെയും ഡല്‍ഹിയേയും മറികടന്ന്...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു

ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ജോയ്(61), കൊറ്റനെല്ലൂര്‍ സ്വദേശി ജോണ്‍ (67), വയനാട് സ്വദേശി അഷ്റഫ് (48), കൊല്ലം സ്വദേശി സൈനുദ്ദീന്‍ (65) എന്നിവരാണ് മരിച്ചത്. ഇരിഞ്ഞാലക്കുട സ്വദേശി ജോയ് മസ്‌ക്കറ്റിലാണ് മരിച്ചത്. വയനാട് മേപ്പാടി...

സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു

തിരുവനന്തപുരം‍: സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലെ അന്വേഷണ ഏജന്‍സിയാണ് അറ്റാഷെ റാഷിദ് ഖാമീസ് അല്‍ അസ്മിയ അലി മുസൈക്രി അല്‍ അസ്മിയയെ ചോദ്യം ചെയ്തത്.യുഎഇയില്‍ എത്തിയ ഉടന്‍ ഇയാളെ അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നു. ...

ഇതിനകം മൂന്നുതവണ ചോദ്യംചെയ്ത് കഴിഞ്ഞു; ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം...

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍; പിടിയിലായത് മൂന്ന് ദിവസം മുമ്പ്‌

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫൈസല്‍. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ...

സ്വർണ്ണക്കടത്ത് : ഫൈസൽ ഫാരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫാരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി...

ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് ചോദ്യം ചെയ്തു ;നാടുകടത്തലിന് യുഎഇ ഉടന്‍ നടപടി

ദുബായ് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇയാളെ നാടുകടത്തലിന് യുഎഇ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവരം...

Most Popular