Category: NEWS

കൊറോണ വാക്സിനുകൾ വിജയത്തിലേക്ക്, ഇനി നിര്‍ണായക ദിവസങ്ങൾ എന്ന് വിദഗ്ധർ

കോവിഡ് 19 ആഗോളതലത്തില്‍ കൂടുതല്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ കൂടുതല്‍ നിര്‍ണായകമാവുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വാക്‌സിന്‍ നിര്‍മാണ പുരോഗതിയുടെ ശുഭവാര്‍ത്തകള്‍ വരുന്നുണ്ട്. എങ്കിലും അന്തിമഘട്ടത്തിലെ ഫലങ്ങളും തുടര്‍ പഠനങ്ങളുമാണ് പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ നിര്‍ണായകമെന്ന് ഓര്‍മിപ്പിക്കുകയാണ് വിദഗ്ധര്‍. ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയിലെ...

സ്വരാജ് ശാഖയില്‍ പോയെന്ന് സന്ദീപ് വാരിയര്‍; ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ചാണകക്കുഴിയില്‍ വീഴില്ലെന്ന് സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയില്‍ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്ദേശം അയച്ചതായി സന്ദീപ് ചര്‍ച്ചയില്‍ വാദിച്ചു. എന്നാല്‍ തന്റെ...

തളർന്നു കിടന്ന യുവാവിന് കോവിഡ്; എടുത്ത് ആംബുലൻസിൽ കയറ്റിയത് കോവിഡ് ബാധിച്ച യുവാക്കൾ

പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അരയ്ക്കു താഴെ തളർന്ന യുവാവിനാണ് നാട്ടിലെ കോവിഡ് ബാധിതരായ രണ്ടുപേർ താങ്ങായി മാറിയത്. സമ്പർക്കത്തെ തുടർന്ന് കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ വീട്ടിലെ  അരയ്ക്കു താഴെ തളർന്ന യുവാവിന് ആന്റിജൻ ടെസ്റ്റിന്...

കോവിഡ് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെയാകെ ഇത് ബാധിക്കും

കോവിഡ് 19 ന്റെ അനന്തര ഫലങ്ങൾ എന്തൊക്ക എന്നതിനെ കുറിച്ച് ഇനിയുമേറെ മനസ്സിലാക്കാനുണ്ട്. ശ്വാസകോശത്തെ മാത്രമല്ല ശരീരത്തെ യാകെ ഇത് ബാധിക്കും. ദീർഘ കാലത്തേക്ക് ഹൃദയത്തകരാറിന് കോവിഡ് കാരണമാകുമെന്നു പഠനം. ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് 19 ഗുരുതരമാകാൻ സാധ്യത ഉണ്ട്. കൊറോണ വൈറസ്...

വാട്‌സാപിലൂടെ 50 പേരുമായി വിഡിയോ ചാറ്റ് നടത്താം

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപിലൂടെ ഇനി പരമാവധി 50 പേരുമായി വിഡിയോ ചാറ്റ് നടത്താം. ഫെയ്‌സ്ബുക് റൂംസ് എന്ന ഫീച്ചര്‍ വാട്‌സാപ് വെബിനും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. വാട്‌സാപ് തങ്ങളുടെ കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. വാട്‌സാപ് വെബ് ഉപയോക്താക്കള്‍ക്ക് സ്‌ക്രീനിന്റെ...

ഫെയ്‌സ്ബുക്കും ഗൂഗിളും ഇനി മാധ്യമങ്ങള്‍ക്ക് പണം നല്‍കണം

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി...

വയനാട്ടിൽ ആശങ്ക: ആന്റിജൻ പരിശോധനയിലൂടെ മാത്രം 215 പേർക്ക് കൊവിഡ് സ്ഥിരീകരണം

വയനാട്ടിൽ സമ്പർക്കത്തിലൂടെ മാത്രം 215 പേർക്ക് രോഗം പടർന്ന വാളാട് സ്ഥിതി അതീവ ഗുരുതരം. രോഗികളുടെ സമ്പർക്കപ്പട്ടികകൾ വിപുലമാണെന്നിരിക്കെ ആന്റിജൻ പരിശോധന വിപുലമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുവരെ 1700ന് അടുത്ത് ആന്റിജൻ പരിശോധന നടത്തിയതിൽ നിന്നാണ് 215 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ...

കോട്ടയം വഴി ഇന്ന് തീവണ്ടികൾ ഓടില്ല; രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി വഴി

കോട്ടയം - ചിങ്ങവനം റൂട്ടിലെ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ട്രെയ്ൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് (01.08.20) ട്രെയിൻ. നം.06302 തിരുവനന്തപുരം - എറണാകുളം ജംഗഷൻ വേണാട് സ്പെഷ്യൽ, ട്രെയിൻ. നം. 02081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെിയിനുകൾ ആലപ്പുഴ വഴിയാകും...

Most Popular