Category: NEWS

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍; 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ...

ആദ്യ ലാന്റിംഗ് റണ്‍വേ 28ല്‍; പിന്നീട് 10ലേയ്ക്ക് മാറി… ഇത് അപകടകാരണമായോ?

മലപ്പുറം: റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. റണ്‍വേയുടെ കിഴക്കു ഭാഗമാണു (റണ്‍വേ 28) കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റണ്‍വേ. പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിക്കുന്നതും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നതും...

വീണ്ടും പറന്നുയരാന്‍ ശ്രമം; കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെക്കുറിച്ച് വ്യോമയാന വിദഗ്ധര്‍

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധര്‍. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍...

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ; കൊവിഡിനെ പിടിച്ചുകെട്ടി ഈ രാജ്യം

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ പിന്നിട്ട് ന്യൂസിലാൻഡ്. കഴിഞ്ഞ ആര് മാസത്തിലധികമായി ലോക രാഷ്ട്രങ്ങളെ കാർന്നു തിന്നുകയാണ് കൊവിഡ്. പല രാജ്യങ്ങളും കൊവിഡിനെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുമ്പോൾ വെറും 65 ദിവസങ്ങൾകൊണ്ടാണ് ന്യൂസിലാൻഡ് കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപിച്ചത്. ഫെബ്രുവരി...

സുശാന്തിന്റെ മരണം; ബിഹാര്‍ പോലീസിനെ എതിര്‍ത്ത് മഹാരാഷ്ട്ര ,സിദ്ധാര്‍ഥ് പിഥാനിയെ ഇഡി ഇന്നു ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിങ് കേസില്‍ ബിഹാര്‍ സര്‍ക്കാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ അന്വേഷണത്തെയും മഹാരാഷ്ട്ര ശക്തമായി എതിര്‍ത്തു. പക്ഷപാതരഹിതമായി തങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കേസില്‍ ബിഹാര്‍ സര്‍ക്കാരിന്റെ ഇടപെടല്‍. മറ്റൊരു സംസ്ഥാനത്തെ കുറ്റകൃത്യത്തിലുള്ള...

എൻഎച്ച്എം ജീവനക്കാരുടെ ശമ്പളവർധന; ഒരു വിഭാഗത്തെ മാത്രം തഴഞ്ഞെന്ന് പരാതി

കൊവിഡ് കാലത്ത് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ജീവനക്കാർക്കായി സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിൽ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചതിൽ വ്യത്യാസമെന്ന് പരാതി. കാറ്റഗറി രണ്ടിൽ പെട്ട ഒരു വലിയ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ശമ്പള വർധന...

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് നൽകി. 136 അടിയിലെത്തിയാൽ സ്പിൽവെ വഴി വെള്ളം ഒഴുക്കി വിടുവാനായി കേരളം തമിഴ് നാടിനോട് ഭ്യർത്ഥിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ...

മഴക്കെടുതി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കേരളം ഉള്‍പ്പെടയുള്ള ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത യോഗത്തില്‍ മഴക്കെടുതി പ്രധാനമന്ത്രി...

Most Popular