Category: NEWS

‘എതിര്‍ക്കുന്നവരെ ഇല്ലാതാക്കലാണ് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം, വാര്‍ത്ത കൊടുക്കുന്നതില്‍ വിലപേശലും നടക്കുന്നു’: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേള്‍ക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയതലമുറയിലെ പത്രപ്രവര്‍ത്തകര്‍ അങ്ങനെയായിരുന്നു. ആ സംസ്‌കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്നും മുഖ്യമന്ത്രി...

നിപ്പയ്ക്കു പിന്നാലെ കരിമ്പനി ഭയത്തില്‍ കേരളം,കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം: നിപ്പയ്ക്കു പിന്നാലെ ആശങ്കപരത്തി കരിമ്പനിയും. കൊല്ലം കുളത്തുപ്പുഴയില്‍ യുവാവിന് കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ താമസക്കാരനായ ഷിബു (38) വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കരിമ്പനിക്ക് മരുന്ന്...

എളമരം കരീം സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: എളമരം കരീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും. ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന എളമരം കരീം ആയിരിക്കും സി.പി.ഐ.എമ്മില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുക എന്നാണ് സി.പി.ഐ.എമ്മിന്റെ...

‘എ.ആര്‍.റഹ്മാന്‍ ഷോ’ വീണ്ടും കൊച്ചിയിലേക്ക്, പുതിയ തീയതി പ്രഖ്യാപിച്ചു

കൊച്ചി:മഴയെ തുടര്‍ന്ന് മാറ്റിവച്ച 'എ.ആര്‍.റഹ്മാന്‍ ഷോ' വീണ്ടും കൊച്ചിയിലേക്ക്. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് മഴ മൂലം മാറ്റിവച്ചത്. പുതിയ തീയതി ചാനല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23-24 തിയതികളില്‍ അങ്കമാലിയിലെ ഓഡിയക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. നേരത്തെ പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി...

നേത്യമാറ്റം അജണ്ടയിലില്ല, കേരള കോണ്‍ഗ്രസിന്റെ പ്രവേശനമാണ് ചര്‍ച്ച: മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനമാണ് ചര്‍ച്ച ചെയ്യുന്നത് . മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ഹസ്സന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് അനുസരിച്ച് കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഉമ്മന്‍...

എടപ്പാള്‍ തീയറ്റര്‍ പീഡനം അന്വേഷണം ക്രൈം ബ്രാഞ്ചിന്, ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഉത്തരവിറങ്ങി. പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി ഷാജു...

മോദി ട്രംപിനേക്കാള്‍ അപകടകാരി!!! ഇന്ത്യയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്. 'ദ മിനിസ്റ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനസ് 'എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ബി.ജെ.പി...

വഴങ്ങിത്തന്നില്ലെങ്കില്‍ കരിയര്‍ തുലച്ചുകളയും!!! വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കോച്ച്; വനിതാ കോച്ചിനോട് കിടന്ന് തരണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ്; സായിക്കെതിരെ കടുത്ത ലൈംഗികാരോപണം

ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തമിഴ്നാട്, ബംഗലുരു, ഗുജറാത്ത് റീജിയണല്‍ സെന്ററുകള്‍. തമിഴ്‌നാട്ടില്‍ കായികതാരങ്ങളെ ലൈംഗികാനുഭവത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ച പരിശീലകനെ പുറത്താക്കി. ബംഗളൂരില്‍ വനിതാ കോച്ചിനോട് മൊബൈല്‍ സന്ദേശമായി കിടന്നുതരാന്‍ ആവശ്യപ്പെട്ട ജോലിക്കാരനോട് നിര്‍ബ്ബന്ധിത വിരമിക്കല്‍ വാങ്ങാനും...

Most Popular