Category: NEWS

മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം....

പത്രം വായിക്കരുത്…; സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്; ധോണി ഇങ്ങനെ ഉപദേശിക്കാന്‍ കാരണം

ക്രിക്കറ്റ് കളത്തില്‍ വിജയിക്കാന്‍ പത്രം വായിക്കുന്നത് ഒഴിവാക്കാന്‍ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചതായും അയ്യര്‍ വെളിപ്പെടുത്തി. ദേശീയ ടീമിനായി 2017ല്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് അയ്യര്‍ക്ക് ധോണി ഈ ഉപദേശം...

പോത്തിനെ ക്രൂരമായി കൊന്ന നിലയില്‍

കോതമംഗലം: ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തി. കോതമംഗലം പൈങ്ങോട്ടൂരിലാണ് പിന്‍ഭാഗം അറുത്തനിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തിയത്. ശബ്ദം പുറത്തറിയാതിരിക്കാന്‍ വായ് തുറക്കാന്‍ കഴിയാത്തവിധം മുഖം കയറുകൊണ്ട് കെട്ടിയിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണിമാന്തി യന്ത്രത്തില്‍ ബന്ധിച്ച ശേഷമാണ് പോത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്....

കുട്ടനാട്ടില്‍ കര്‍ണാടകയില്‍നിന്ന് എത്തിച്ച അരിയുടെ പേരിലും വാദപ്രതിവാദം

കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് അമ്പത് ടണ്‍ അരിയെത്തി. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് അത് സ്‌നേഹപൂര്‍വം കൈപ്പറ്റി. അരിക്ക് പുറമെ 10 ടണ്‍ പഞ്ചസാരയും 250 കിലോഗ്രാം സാമ്പാര്‍ പൗഡറുമായി വലിയ നാല് ലോറികളിലാണ്...

മാനേജ്‌മെന്റിന്റെ ആ ‘കളി’ വേണ്ടാ…! പീഡന വിവരം പുറത്തെത്തിച്ച അധ്യാപികയെ പുറത്താക്കിയതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ഇത് ഉടന്‍ തന്നെ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന...

ഇടുക്കി ഡാം തുറക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും

തൊഴുപുഴ: ഇടുക്കി ഡാം 2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. 2390 അടിയില്‍ ബ്ലൂ അലര്‍ട്ടും (ജാഗ്രതാ...

ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍...

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കുറെ ദിവസം കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ...

Most Popular