Category: NEWS

ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി…!!!

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്‌റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ...

കൊച്ചിയിലെ നിപ വൈറസ്; പരിശോധന ഫലം ഉച്ചയോടെ

കൊച്ചി: നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലമാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കില്‍പ്പോലും നിപയെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍...

രാഹുല്‍ ഗാന്ധി ഈയാഴ്ച വയനാട്ടിലത്തും

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുത്ത ലോക്‌സഭാംഗവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഈ മാസം ഏഴിന് നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും. വയനാട് മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ്് ഏഴ്, എട്ട് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ...

തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു; വിദ്യര്‍ഥികള്‍ക്ക് മുന്‍പില്‍ കഥകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

ധര്‍മ്മടം: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന്...

ബാലഭാസ്‌കറിന്റെ മരണം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണത്തില്‍ ഉറച്ച് പിതാവ് കെ.സി.ഉണ്ണി. അപകടം ബാലഭാസ്‌കറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിച്ചത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ സംശയമുണ്ടായിരുന്നു. തങ്ങള്‍ക്കുണ്ടായിരുന്ന...

യുഎസുമായുള്ള യുദ്ധം ലോകദുരന്തമായി തീരുമെന്ന് ചൈന

സിംഗപ്പുര്‍: യുഎസുമായുള്ള യുദ്ധം ലോകത്തിന് ദുരന്തമായി തീരുമെന്ന് ചൈന. തായ്‌വാന്‍, സൗത്ത് ചൈന കടല്‍ എന്നിവിടങ്ങളിലെ യുഎസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ചാണ് ചൈനയുടെ പരാമര്‍ശം. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യുഎസ്സിന് മുന്നറിയിപ്പ് നല്‍കണമെന്നും വെയ്...

ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ബംഗ്ലാദേശ്

ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം വെച്ച് ബംഗ്ലാദേശ്. പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിലും ബംഗ്ലാദേശിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ ആണിത്....

എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

കൊച്ചി: എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. കൊച്ചി പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു....

Most Popular