Category: NEWS

കൊറോണ: 12 നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി  ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍  തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ...

രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ്...

താരത്തിന്റെ ഗര്‍വ്വ് ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട… ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ… എന്ന് അധികൃര്‍

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു...

41 കാരിയായ കനിക കപൂറിന്റെ പ്രായം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 28, പുരുഷനെന്നും ; ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍

ലഖ്‌നൗ: കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍. കനികയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയത് ചോദ്യം ചെയ്താണ് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്. ...

സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണമെന്ന് ആവശ്യം

തിരുവനന്തപുരം; കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ മുഴുവൻ ആളുകളൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കുകയും വേണം. സംസ്ഥാനം പരിപൂർണ്ണമായി ...

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, 59,295 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5...

കറങ്ങി നടക്കുന്നവർക്കേതിരെ കേസെടുത്ത് തുടങ്ങി

കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്. അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...

ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നാളെ തീരുമാനിക്കും

കേരളത്തിലെ കൊവിഡ് ബാധിത ജില്ലകളിലെ നിയന്ത്രണം നാളത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് ലഭിച്ചു. വിശദമായ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്....

Most Popular

G-8R01BE49R7