കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാൽ (17) ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞു....
ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ...
കോവിഡ് അൽപം ശാന്തമായതിനു പിന്നാലെ സംസ്ഥാനം മറ്റു പകർച്ചവ്യാധികളുടെ ഭീഷണിയിൽ. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗമാണു മഴക്കാലത്തെ പതിവു പകർച്ച വ്യാധികൾ ഇത്തവണ പെരുകിയേക്കുമെന്നു മുന്നറിയിപ്പു നൽകിയത്.
എല്ലാ ജില്ലകളിലും സർവെയ്ലൻസ് ഓഫിസർ ഉണ്ടെങ്കിലും അവർ കോവിഡിനു പിന്നാലെയാണിപ്പോൾ....
കൊച്ചി : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കം ഇന്ന് ആരംഭിക്കും. ഒരു ക്ലാസ്റൂമില്‍ 20 കുട്ടികള്‍ മാത്രം. എല്ലാവര്ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍...
റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി സുദേവന് ദാമോദരന്‍ (52) ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 60 ആയി.