Category: National

സുനന്ദപുഷ്‌കറുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യം, സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സംശയപ്രകടിപ്പിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ നിലനില്‍പില്‍ സുപ്രിംകോടതി സംശയമുന്നയിച്ചു. ഹരജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.കേസിന്റെ കാര്യങ്ങളിലേക്കു കടക്കുന്നതിനു...

ഇന്ത്യ കുതിക്കും; ജിഡിപി വളര്‍ച്ച 7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-–7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ പറയുന്നു. 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ...

സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍; എല്ലാവര്‍ക്കും വീട്, ചികിത്സാ ചെലവ് കുറയ്ക്കും, മുത്തലാഖ് ബില്‍ പാസാക്കും; പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു. സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കര്‍ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി...

ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിംഗ് മുറിയിലേക്ക് കയറി, എം ആര്‍ ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

എം ആര്‍ ഐ സ്‌കാനിംഗ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു. ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിംഗ് മുറിയിലേക്ക് കയറിയ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത്. മുംബൈ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഒരു രോഗിയുടെ ബൈ സ്റ്റാന്‍ഡര്‍ ആയി...

മദ്യം വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി.. തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

മോദിയുടെ കൂടെ വിദേശപര്യടനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറിന്റെ നിര്‍ദേശം. 'ദേശ സുരക്ഷ'യുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കമ്മീഷന്റെ നിര്‍ദ്ദേശം. അതേ സമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട്...

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ‘വികലാംഗന്‍’ ഇല്ല… പകരം ‘ദിവ്യാംഗ്’ മാറ്റം ഫെബ്രുവരി ഒന്നുമുതല്‍

ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. 'വികലാംഗന്‍' എന്ന വാക്കിന് പകരം 'ദിവ്യാംഗ്' എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക. 'ദൈവത്തിന്റെ ശരീരം' എന്നര്‍ത്ഥം വരുന്ന 'ദിവ്യാംഗ്' എന്ന പദമാണ് 'വികലാംഗര്‍ക്ക്' പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം...

‘ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി തെലുങ്ക് ദേശം പാര്‍ട്ടി

ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന...

Most Popular