Category: Kerala

കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയെടുക്കും…ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ലെന്നു മുഖ്യമന്ത്രി , വിദ്യാര്‍ഥിനിയുടെ വിടിനു നേരെയുണ്ടായ ആക്രമത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോടില്‍ കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കും. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥിനിയായ കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു....

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദവും ശരിയല്ല. എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന...

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതു പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍

കൊറോണ പ്രതിരോധത്തിനുള്ള മരുന്നിനായി ആവശ്യക്കാര്‍ കൂടുന്നു. കൊറോണ പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്ന മലേറിയയ്‌ക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്റ. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍...

ലോക്ഡൗണ്‍: നിര്‍ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം. ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടിയുണ്ടാകും. വേനല്‍മഴയില്‍ വിളനാശമുണ്ടായവര്‍ക്ക് സഹായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വളവും കാര്‍ഷികോപകരണങ്ങളും...

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; കാസര്‍ഗോഡിന് ആശ്വാസം

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീന്‍...

നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍; ലേഖനം തിരുത്തില്ല

കൊറോണയെ അടിസ്ഥാനപ്പെടുത്തി നടന്‍ ശ്രീനിവാസന്‍ എഴുതിയ ലേഖനത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡിന് വൈറ്റമിന്‍ സി പ്രതിവിധിയാണെന്നുള്ള തരത്തിലായിരുന്നു ശ്രീനിവാസന്റെ കുറിപ്പ്. 'പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇത് എതിര്‍ക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്നുമാണ്' ശ്രീനിവാസന്‍ ലേഖനത്തില്‍...

വയനാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് രാഹുല്‍

വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി 13,000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും രാഹുല്‍ ജില്ലയിലെത്തിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനില്‍ നിന്ന് ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി. പ്രളയകാലത്ത് അവശ്യസാധനങ്ങള്‍ എത്തിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും സ്വന്തം നിലയ്ക്ക് ജില്ലയില്‍ സഹായമെത്തിച്ചത്. ജില്ലയിലെ...

കൊറോണ: ലോകസൗഖ്യത്തിനായി ഗാനമാലപിച്ച് മലയാളി ഗായകര്‍…

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകര്‍. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹന്‍, ശ്വേത മോഹന്‍, ഗായകരായ അഫ്‌സല്‍, വിധു പ്രതാപ് തുടങ്ങി 23 ഗായകര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ഗാനം...

Most Popular